Site icon Ente Koratty

രാജ്യത്ത് കോവിഡ് മരണം 53 ആയി; രോഗബാധിതര്‍ 1600 കവിഞ്ഞു

രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. 12 മണിക്കൂറിനിടെ 240ല്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 1600 കടന്നു. പശ്ചിമബംഗാൾ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ രണ്ടും മധ്യ പ്രദേശിൽ ഒരു മരണവുമാണ് സ്ഥിരീകരിച്ചത്.

ചികിത്സയിലിരുന്ന 67 വയസ്സുകാരനാണ് മധ്യപ്രദേശിൽ മരിച്ചത്. മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം മരിച്ച രണ്ടുപേരുടെ സാമ്പിൾ പരിശോധന ഫലം വന്നതോടെ കോവിഡ് മരണം 12 കടന്നു.

മഹാരാഷ്ട്രയിൽ 16 ഉം ആന്ധ്രാ പ്രദേശിൽ 43 ഉം അഹമ്മദാബാദിൽ 8 ഉം പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ സർക്കാർ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോക്ടർക്കും കോവിഡ് സ്ഥിരീകരിച്ചു. യു.കെയിൽ നിന്നു മടങ്ങിയെത്തിയ സഹോദരനെ ഡോക്ടർ സന്ദർശിച്ചിരുന്നു. ആശുപത്രി തൽക്കാലത്തേക്ക് അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്.

ഇതിനിടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോമ്പിയോ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി ഫോണിൽ സംസാരിച്ചു. ഇന്ത്യയിൽ കുടുങ്ങിയ 215 അമേരിക്കൻ പൗരന്മാരെ പ്രത്യേക വിമാനത്തിൽ സ്വദേശത്തേക്കു തിരിച്ചുകൊണ്ടുപോയതായി വിമാനത്താവള അധികൃതർ അറിയിച്ചു. ഈജിപ്ത് എയറിന്റെ പ്രത്യേക വിമാനത്താവളത്തിലാണ് 215 പേരെ കൊണ്ടുപോയത്.

Exit mobile version