Site icon Ente Koratty

കര്‍ണാടകം അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതമുണ്ടാക്കും: ഗവര്‍ണര്‍

കർണാടകം അതിർത്തികൾ അടച്ച നടപടിക്കെതിരെ കേരള ഗവർണർ ആരിഫ് മുuഹമ്മദ് ഖാൻ. കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ല. കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ഉടന്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷ. അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തിലേക്കുള്ള മാക്കൂട്ടം ചുരം റോഡ് അടച്ച നടപടി കേന്ദ്രസർക്കാരിന്‍റെ ലോക് ഡൗണ്‍ നിയമത്തിന്‍റെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ കളക്ടർ ടിവി സുഭാഷ് കർണാടക ഹോം സെക്രട്ടറിക്ക് കത്തയച്ചു. ചരക്ക് ഗതാഗതം തടയാനാകില്ലെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കർണാടകം അട്ടിമറിച്ചെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കണ്ണൂർ ജില്ലാ ഭരണകൂടത്തിന്‍റെ കത്ത് ലഭിച്ച ശേഷം തുടർനടപടി ആലോചിക്കാമെന്ന് ഹൈക്കോടതിയിൽ കർണാടകം ഉറപ്പ് നൽകിയിരുന്നു. ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

അതിര്‍ത്തികള്‍ അടഞ്ഞതോടെ കാസർകോട്, കണ്ണൂർ ജില്ലകളിലെ രോഗികളും ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം ചികിത്സലഭിക്കാതെ കാസര്‍കോട് രണ്ടുപേരാണ് മരിച്ചത്.

Exit mobile version