ലോക്ക് ഡൗൺ പ്രഖ്യാപനത്തിനു പിന്നാലെ കേരളത്തിലേക്കുള്ള അതിർത്തി അടച്ച കർണാടക സർക്കാറിന്റെ നടപടി ചോദ്യം ചെയ്ത് കോൺഗ്രസ് എംപി രാജ് മോഹൻ ഉണ്ണിത്താൻ സുപ്രിംകോടതിയിൽ. അതിർത്തി ഉടൻ തുറക്കണമെന്നും ആംബുലൻസുകൾക്കും അവശ്യ സർവീസുകളും അനുവാദം നൽകണം. കർണാടക സർക്കാറിന്റെ വിഷയത്തിൽ സുപ്രിംകോടതി ഇടപെടണമെന്നും ഹർജിയിൽ പറയുന്നു.
കർണാടകത്തിന്റെ നിലപാട് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. ഇരു സംസ്ഥാനങ്ങളിലൂടെയും കടന്നു പോകുന്ന റോഡ് കേരളത്തിന്റെ ജീവനാഡിയാണ്. റോഡുകൾ അടച്ചതിനെ തുടർന്ന് രണ്ട് പേരുടെ മരണത്തിനിടയായ സംഭവത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും റിട്ട് ഹർജിയിൽ പറയുന്നു. ഹർജി അടിയന്തിരമായി പരിഗണിക്കണമെന്ന് രാജ് മോഹൻ ഉണ്ണിത്താന്റെ അഭിഭാഷകൻ ഹാരീസി ബീരാൻ സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. ആവശ്യം രജിസ്ട്രി അംഗീകരിച്ചാൽ, സുപ്രിംകോടതി വീഡിയോ കോൺഫറൻസിംഗിലൂടെ കേൾക്കുന്ന ആദ്യ റിട്ട് ഹർജിയാകും ഇത്