Site icon Ente Koratty

രാജ്യത്ത് വീണ്ടും കൊവിഡ് മരണം.; ഗുജറാത്തിൽ 45 കാരൻ മരിച്ചു

രാജ്യത്ത് വീണ്ടും കൊവിഡ് മരണം. ഗുജറാത്തിൽ 45 വയസുള്ള ആൾ മരിച്ചു ഇതോടെ രാജ്യത്ത് ആകെ കൊവിഡ് 19 വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 30 ആയി. ഇന്ന് ബംഗാളില്നിന്നും ഒരു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നിരിക്കുകയാണ്. ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. കേരളത്തിൽ 215 പേരാണ് രോഗ ബാധിതരായിട്ടുള്ളവർ.

1024 പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഇരുപത്തിനാല് മണിക്കൂറിനിടെ ഒൻപത് മരണവും നൂറ്റിയൻപത്തിയൊന്ന് പുതിയ കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്. കരസേനയിൽ രണ്ട് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഡൽഹിയിൽ രോഗ ബാധിതരുടെ എണ്ണം കുതിക്കുകയാണ്.

മഹാരാഷ്ട്രയിൽ 12 പേർക്കുകൂടി കൊറോണ സ്ഥിരീകരിച്ചു. പൂനെയിൽ അഞ്ച്, മുംബൈയിൽ മൂന്ന്, നാഗ്പൂരിൽ രണ്ട്, കോലപൂരിൽ ഒന്ന്, നാസിക്കിൽ ഒന്ന് എന്നിങ്ങനെയാണ് കണക്കുകൾ. പഞ്ചാബിലെ മൊഹാലിയിൽ 65 കാരന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 39 പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മാർച്ച് 25ന് ഇറാനിൽ നിന്ന് ഇന്ത്യയിലെത്തിയ ലഡാക്ക് സ്വദേശിക്ക് രാജസ്ഥനാൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version