21 ദിവസത്തെ ലോക്ക്ഡൗൺ ഏർപ്പെടുത്തിയതിന് രാജ്യത്തെ ജനങ്ങളോട് മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. “ഞാൻ എടുത്ത തീരുമാനങ്ങളിൽ ക്ഷമ ചോദിക്കുന്നു. ഞാൻ രാജ്യത്തെ ദരിദ്രരെയാണ് ഉറ്റുനോക്കുന്നത്, എന്തിനാണ് ഈ തീരുമാനങ്ങൾ എടുത്തതെന്ന് അവർ ചിന്തിച്ചിരിക്കണം, അവർ എന്നോട് ദേഷ്യപ്പെടും. പക്ഷേ എനിക്ക് മറ്റ് മാർഗമില്ല. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് ഈ തീരുമാനങ്ങൾ ആവശ്യമാണ്. ആരും ഈ തീരുമാനങ്ങൾ എടുക്കാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ ലോകത്തെ സംഭവവികാസങ്ങൾ നോക്കുമ്പോൾ ഈ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. “