Site icon Ente Koratty

ജ​മ്മു ​കാ​ഷ്മീ​രി​ല്‍ ആദ്യ കോ​വി​ഡ് മ​ര​ണം; രാജ്യത്ത് മരണം 13 ആയി

ശ്രീ​ന​ഗ​ര്‍: ജ​മ്മു കാ​ഷ്മീ​രി​ലെ ശ്രീ​ന​ഗ​റി​ല്‍ ഒ​രാ​ള്‍ കോ​വി​ഡ്-19 ബാ​ധി​ച്ച്‌ മ​രി​ച്ചു. അ​റു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ കു​ടും​ബ​ത്തി​ലെ നാ​ല് പേ​ര്‍​ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു. കാ​ഷ്മീ​രി​ലെ ആ​ദ്യ കോ​വി​ഡ് മ​ര​ണ​മാ​ണി​ത്.

കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ഔ​ദ്യോ​ഗി​ക ക​ണ​ക്ക് പ്ര​കാ​രം രാ​ജ്യ​ത്ത് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ​യി. 602 ഇ​ന്ത്യ​ക്കാ​ര്‍​ക്കും 47 വി​ദേ​ശി​ക​ള്‍​ക്കും രാ​ജ്യ​ത്ത് കൊ​റോ​ണ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 43 പേ​ര്‍​ക്ക് രോ​ഗം ഭേ​ദ​മാ​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

Exit mobile version