ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ശ്രീനഗറില്‍ ഒരാള്‍ കോവിഡ്-19 ബാധിച്ച് മരിച്ചു. അറുപത്തിയഞ്ചുകാരനാണ് മരിച്ചത്. ഇയാളുടെ കുടുംബത്തിലെ നാല് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. കാഷ്മീരിലെ ആദ്യ കോവിഡ് മരണമാണിത്.
കേന്ദ്ര സര്‍ക്കാരിന്റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. 602 ഇന്ത്യക്കാര്‍ക്കും 47 വിദേശികള്‍ക്കും രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 43 പേര്‍ക്ക് രോഗം ഭേദമായതായും ആരോഗ്യവകുപ്പ് അറിയിച്ചു.