Site icon Ente Koratty

നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി; എ.ടി.എം വഴിയുള്ള പിൻവലിക്കൽ സൗജന്യം

2018-19 സാമ്പത്തിക വർഷത്തെ ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി 2020 ജൂൺ 30 വരെ നീട്ടിയതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഇന്ത്യയിലെ കോവിഡ് -19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ആധാർ-പാൻ കാർഡ് തമ്മിൽ ബന്ധിപ്പിക്കുന്ന തീയതിയും ജൂൺ 30 വരെ നീട്ടിയിട്ടുണ്ടെന്നും സീതാരാമൻ പറഞ്ഞു.

“ഏത് ബാങ്കിൽ നിന്നും എടിഎം വഴി പണം പിൻവലിക്കുന്ന ഡെബിറ്റ് കാർഡ് ഉടമകൾക്ക് ഇനി മൂന്ന് മാസത്തേക്ക് സൗജന്യമായി ഇത് ചെയ്യാൻ കഴിയും,” ധനമന്ത്രി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞു. നികുതി റിട്ടേണുകൾ അടയ്ക്കാൻ വൈകിയാൽ ഉള്ള പലിശനിരക്കും 12 ശതമാനത്തിൽ നിന്ന് 9 ശതമാനമായി കുറച്ചു.നികുതി തർക്ക പരിഹാര പദ്ധതി വിവാദ് സേ വിശ്വാസ് മൂന്നുമാസത്തേക്ക് അതായത് ജൂൺ 30 വരെ നീട്ടി.തത്വത്തിൽ വിവാദ് സേ വിശ്വാസ് സ്കീം ലഭിക്കുന്നവർ 10% പലിശ നൽകേണ്ടതില്ല.

2020 മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലെ ജിഎസ്ടി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതിയും 2020 ജൂൺ 30 വരെ നീട്ടി. അഞ്ച് കോടിയിലധികം വിറ്റുവരവുള്ള കമ്പനികൾക്ക്, ജിഎസ്ടി റിട്ടേൺ ഫയലിംഗിൽ കാലതാമസം നേരിട്ടാൽ പിഴ ഈടാക്കില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

മറ്റ് സാമ്പത്തിക പദ്ധതികൾക്കും ബാധ്യതകൾക്കുമുള്ള സമയപരിധികൾ ജൂൺ 30 വരെ നീട്ടിയിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തിൽ വ്യാപാര, കയറ്റുമതി പ്രവർത്തനങ്ങളെ ബാധിക്കാതിരിക്കാൻ കസ്റ്റംസ് വകുപ്പ് ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുമെന്ന് ധനമന്ത്രി പറഞ്ഞു. ഒരു സാമ്പത്തിക പാക്കേജ് കൊണ്ടുവരാൻ സർക്കാർ അതിവേഗം പ്രവർത്തിക്കുന്നുണ്ടെന്നും ഇത് ഉടൻ പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു. എന്നാൽ , സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപനത്തിനായി പ്രത്യേക തീയതി പറഞ്ഞിട്ടില്ല, കോവിഡ് -19 ബിസിനസുകൾക്ക് കൂടുതൽ തലവേദന സൃഷ്ടിക്കുന്നതിനാൽ പല വ്യവസായ സ്ഥാപനങ്ങളും അഭ്യർത്ഥിച്ചിട്ടുണ്ട് സാമ്പത്തിക ദുരിതാശ്വാസ പാക്കേജ് ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version