Site icon Ente Koratty

നിര്‍ഭയാ കേസ്: പ്രതികളുടെ അവസാന പ്രതീക്ഷയും അസ്തമിച്ചു

മരണവാറന്റ് സ്റ്റേ ചെയ്യാത്ത വിചാരണ കോടതി വിധി ചോദ്യം ചെയ്ത് പ്രതികള്‍ ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ ഹ‍ർജി തള്ളി. വധശിക്ഷ ഒഴിവാക്കാന്‍ അവസാന മണിക്കൂറിലും പരിശ്രമവുമായി നിര്‍ഭയ കേസിലെ പ്രതികള്‍ ഇത്തരത്തില്‍‍ അര്‍ദ്ധരാത്രി ഹര്‍ജി സമര്‍പ്പിച്ചത്.

വിചാരണ കോടതിയുടെ തീരുമാനം തത്കാലം മാറ്റേണ്ട കാര്യമില്ലെന്ന് ജഡ്ജിമാര്‍ വിലയിരുത്തി. രാത്രി ഒന്‍പത് മണിയോടെയാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്. 10 മണിക്ക് പരിഗണിച്ച കോടതി ഒന്നരമണിക്കൂര്‍ വാദം കേട്ട ശേഷമാണ്ഇ വരുടെ ഹര്‍ജി തള്ളിയത്. അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരാണ് ഹര്‍ജി നല്‍കിയത്.

വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലാണ് കോടതി ഈ ഹര്‍ജി പരിഗണിച്ചത്. ഇത് തള്ളിയതിന്റെ പശ്ചാത്തലത്തില്‍ പ്രതികള്‍ ഇതേ ആവശ്യം ഉന്നയിച്ച് രാത്രി തന്നെ സുപ്രീം കോടതിയേയും സമീപിക്കാന്‍ സാധ്യതയുണ്ട്. വധശിക്ഷ ആയതിനാല്‍ സുപ്രീം കോടതിയും ഇത് പരിഗണിക്കേണ്ടിവരും.

നേരത്തെ പ്രതികള്‍ക്കെതിരെ നല്‍കിയ മരണ വാറന്റ് റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹര്‍ജ്ജി ഹൈക്കോടതി തള്ളിയിരുന്നു. ഇതോടെ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ നിര്‍ഭയ കേസ് പ്രതികളായ മുകേഷ് സിങ്ങ്, അക്ഷയ് ഠാക്കൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ എന്നിവരുടെ വധശിക്ഷ നടപ്പിലാക്കും.

അക്ഷയ് സിങ്ങിന്റെയും പവന്‍ ഗുപ്തയുടേയും രണ്ടാം ദയാഹര്‍ജിയും രാഷ്ട്രപതി തള്ളിയതോടെ പ്രതികള്‍ക്ക് നിയമപരമായ അവകാശങ്ങള്‍ ഒന്നും ബാക്കിയില്ലെന്നും വധശിക്ഷ വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ നടപ്പാക്കാമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വാദിച്ചു.

അതിനിടെ വധശിക്ഷയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ തീഹാര്‍ ജയിലലില്‍ തകൃതിയായി നടക്കുകയാണ്.

Exit mobile version