മുംബൈ: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ ബാധയെ തുടര്‍ന്ന് മുംബൈ കസ്തൂര്‍ബ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അറുപത്തിനാലുകാരനാണ് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ഇന്ത്യയില്‍ കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം മൂന്നായി. കര്‍ണാടകയിലും, ഡല്‍ഹിയിലുമാണ് നേരത്തെ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തത്. ദുബായില്‍ നിന്നുമാണ് അറുപത്തിനാലുകാരന് മുംബൈയിലെത്തിയത്. തുടര്‍ന്ന് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മാളുകള്‍, ബീച്ചുകള്‍, തീയറ്ററുകള്‍, സ്വിമ്മിങ് പൂളുകള്‍, ജിമ്മുകള്‍ തുടങ്ങിയവ താത്കാലികമായി അടച്ചിട്ടു. പൊതു പരിപാടികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കൊറോണയുടെ വ്യാപനം രാജ്യത്തെ സാമ്ബത്തിക, വ്യാപാര മേഖലകളെയും പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചു.