Site icon Ente Koratty

ഇന്ത്യയില്‍ കൊറോണ ബാധിതരുടെ എണ്ണം 84; രോഗം ഭേദമായത് പത്തുപേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 84 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം ശനിയാഴ്ച അറിയിച്ചു. വൈറസ് സ്ഥിരീകരിച്ചവരില്‍ രോഗം പൂര്‍ണമായി ഭേദമായ 10 പേരെ ആശുപത്രികളില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തുവെന്ന് ആരോഗ്യവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി സഞ്ജീവ കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രോഗബാധിതരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട നാലായിരത്തിലേറെ ആളുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരീക്ഷണത്തില്‍ തുടരുകയാണ്. വൈറസ് ബാധ നിയന്ത്രിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

ഇറാനില്‍ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ വഹിച്ചുള്ള വിമാനം ശനിയാഴ്ച രാത്രിയോടെ മുംബൈയിലെത്തും. ഇറ്റലിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ തിരിച്ചെത്തിക്കാന്‍ പ്രത്യേക എയര്‍ ഇന്ത്യ വിമാനം ശനിയാഴ്ച ഇറ്റലിയിലേക്ക് യാത്രതിരിക്കുമെന്നും സഞ്ജീവ കുമാര്‍ വ്യക്തമാക്കി.

നിലവില്‍ രണ്ട് പേരാണ് കൊറോണ ബാധയില്‍ രാജ്യത്ത് മരണപ്പെട്ടത്. വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കൊറോണയെ കേന്ദ്ര സര്‍ക്കാര്‍ ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Exit mobile version