Site icon Ente Koratty

പൗരത്വ സമരത്തിനെതിരെ കേസ്; പിണറായി സര്‍ക്കാറിന്റെ കപടത തിരിച്ചറിയണമെന്ന് എസ് ഡി പി ഐ

കാസര്‍കോട്: പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള സമരങ്ങള്‍ക്ക് കേസെടുക്കില്ല എന്ന് പിണറായി സര്‍ക്കാര്‍ പറയുകയും എന്നാല്‍ കാസര്‍കോട് നിന്ന് ആരംഭിച്ച എസ് ഡി പി ഐ നടത്തിയ കേരളം രാജ്ഭവനിലേക്ക് സിറ്റിസണ്‍സ് മാര്‍ച്ചിനെതിരെ കേസെടുക്കുകയും ചെയ്തത് പിണറായി സര്‍ക്കാരിന്റെ കപടതയെയാണ് തുറന്നുകാട്ടുന്നതെന്ന് എസ് ഡി പി ഐ കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷങ്ങളുടെ വോട്ടു ബാങ്ക് ലക്ഷ്യം വെച്ച്‌ കളവു പറഞ്ഞ് പറ്റിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ജില്ലയിലെ ഉത്തരവാദപ്പെട്ട ഓഫീസര്‍മാരില്‍ നിന്ന് അനുമതി വാങ്ങി കാസര്‍കോട് നിന്ന് നായന്മാര്‍മൂല വരെ നടത്തിയ മാര്‍ച്ചിനെതിരെയാണ് ഉന്നതരുടെ താല്‍പര്യത്തിന് വേണ്ടി വിദ്യാനഗര്‍ പോലീസ് കേസെടുത്തത്. ഇത് പൊതുസമൂഹം തിരിച്ചറിയണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.

യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഇഖ്ബാല്‍ ഹൊസങ്കടി, ഖാദര്‍ അറഫ സംസാരിച്ചു.

Exit mobile version