Site icon Ente Koratty

മൊബൈൽ ഫോണിന് പകരം സോപ്പ് വച്ച് ഡെലിവറി ബോയ്; ഏഴ് പേർ അറസ്റ്റിൽ

ഓൺലൈനിലൂടെ ഓർഡർ ചെയ്ത മൊബൈൽ ഫോണുകൾ ഡെലിവറിക്കിടെ മോഷ്ടിച്ച് പകരം സോപ്പ് വച്ച് നൽകിയ ഡെലിവറി ജീവനക്കാർ അറസ്റ്റിൽ. ഇ-കൊമേഴ്‌സ്യൽ പോർട്ടലിലെ ഏഴ് ഡെലിവറി ജീവനക്കാരാണ് അറസ്റ്റിലായത്. ഗാസിയാബാദിലെ ഇന്ദിരപുരത്താണ് സംഭവം.

ആമസോൺ, ഫ്ലിപ്കാർട്ട് എന്നീ ഇ-കൊമേഴ്‌സ്യൽ പോർട്ടലിലൂടെ മൊബൈൽ ഫോണുകൾ വിൽപന നടത്തിയ ഡീലർ നൽകിയ പരാതിയിലാണ് ഏഴ് ജീവനക്കാരെ പിടികൂടിയത്. ശിവം കരൺ, അമൻ, വിജയ്, അശോക്, നാഗേന്ദർ, രാജു എന്നിവരാണ് അറസ്റ്റിലായത്.

പതിനൊന്ന് മൊബൈൽ ഫോണുകൾ, വ്യാജ ബിൽ ബുക്കുകൾ, പാക്കിംഗ് വസ്തുക്കൾ, ടേപ്പ്, സോപ്പ് എന്നിവ സംഘത്തിൽ നിന്ന് പിടിച്ചെടുത്തു.

Exit mobile version