Site icon Ente Koratty

ജഡ്ജിക്ക് ജന്മദിനാശംസ അയച്ച അഭിഭാഷകന്റെ അറസ്റ്റ്; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

ജഡ്ജിക്ക് ജന്മദിനാശംസ അയച്ചതിന് അറസ്റ്റിലായ അഭിഭാഷകൻ്റെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും. മധ്യപ്രദേശ് ഹൈക്കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഫെബ്രുവരി 9നാണ് അഭിഭാഷകനായ വിജയ്സിംഗ് യാദവിനെ രത്ലം പൊലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 29ന് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മിതാലി പഥകിന് ജന്മദിനാശംസ അയച്ചതിനായിരുന്നു അറസ്റ്റ്.

മിതാലിയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് അനുവാദം കൂടാതെ ഡൗൺലോഡ് ചെയ്ത ഒരു ചിത്രം പ്രതി ബർത്ത്ഡേ കാർഡിനൊപ്പം ചേർത്തിരുന്നു. ഇത് മിതാലിയുടെ ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേക്കാണ് അയച്ചത്. തൻ്റെ ഫേസ്ബുക്ക് ഫ്രണ്ട്‌ലിസ്റ്റിൽ വിജയ്സിംഗിനെ ഉൾപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഈ ചിത്രം അനുവാദം കൂടാതെ ഡൗൺലോഡ് ചെയ്ത് എടുത്തത് ഐടി ആക്ടിൻ്റെ ലംഘനമാണെന്ന് പരാതിയിൽ സൂചിപ്പിക്കുന്നു. ഇന്ത്യൻ ശിക്ഷാനിയമം, ഐടി ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ വിജയ്സിംഗിനെതിരെ ചുമത്തിയിയിട്ടുണ്ട്.

ഫെബ്രുവരി 13ന് പ്രതിയുടെ കുടുംബം ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു, എന്നാൽ, കോടതി ഇത് തള്ളി. തുടർന്ന് പ്രതി ജാമ്യത്തിനായി മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Exit mobile version