Site icon Ente Koratty

ചരിത്രത്തിൽ ആദ്യമായി സെഞ്ച്വറിയടിച്ച് പെട്രോൾ വില

രാജ്യത്ത് പെട്രോൾ വില 100 രൂപ തൊട്ടു. മധ്യപ്രദേശിലെ ഭോപാൽ, അനുപ്പൂർ, ഷഹ്ദോൽ ജില്ലകളിലും മഹാരാഷ്ട്രയിലെ പർഭനി ജില്ലയിലുമാണ് എണ്ണവില ചരിത്രത്തിലാദ്യമായി മൂന്നക്കം കടന്നത്. പ്രീമിയം പെട്രോളിനാണ് ഈ വില. എണ്ണക്കമ്പനികളുടെ സംഘടനയായ ഒ.എം.സി തുടർച്ചയായ അഞ്ചാം ദിവസവും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിച്ചിരുന്നു.

ശനിയാഴ്ച രാവിലെയാണ് ഷഹ്ദോലിലും അനുപ്പൂരിലും പെട്രോൾവില സെഞ്ച്വറിയടിച്ചത്. ഇതിനു പിന്നാലെയായിരുന്നു ഭോപാലിലെ വിലക്കയറ്റം. അനുപ്പൂരിൽ 102 രൂപയാണ് നിലവിൽ പ്രീമിയം പെട്രോളിന്റെ വില.

നിലവിൽ 99 രൂപ വിലയുള്ള രാജസ്ഥാൻ ആയിരിക്കും സാധാരണ പെട്രോൾവിലയിൽ സെഞ്ച്വറിയടിക്കുന്ന ആദ്യ സംസ്ഥാനം എന്നാണ് സൂചന. തുടർച്ചയായി ആറു ദിവസങ്ങളിൽ വിലവർധനയുണ്ടായ രാജസ്ഥാനിൽ വില 100-ലെത്തുമെന്നാണ് കരുതുന്നത്.

മഹാരാഷ്ട്രയും മധ്യപ്രദേശും ഡൽഹിയുമടക്കമുള്ള സംസ്ഥാനങ്ങളിൽ പ്രീമിയം പെട്രോളിനു പിന്നാലെ സാധാരണ പെട്രോളും ഉടൻ തന്നെ മൂന്നക്കം കടക്കുമെന്നാണ് സൂചന. 95 മുതൽ 98 രൂപ വരെയാണ് ഇവിടെ പെട്രോൾ വില.

Exit mobile version