തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അറുപത്തിമൂന്നുകാരിയായ ശശികലയെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. പനിയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ശശികലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അനധികൃത സ്വത്തുസമ്പാദന കേസിൽ ശിക്ഷിക്കപ്പെട്ട് 2017 ഫെബ്രുവരി മുതൽ പരപ്പന അഗ്രഹാര ജയിലിലാണ്. ജയിൽ മോചനത്തിന് ഒരാഴ്ച മാത്രമുള്ളപ്പോഴാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഈ മാസം 27ന് ശശികല ജയിൽമോചിതയാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.