Site icon Ente Koratty

മദ്യത്തിന് രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലയുമായി ഉത്തർപ്രദേശ്

ലഖ്നൗ: പുതിയ മദ്യനയം പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. ഇനി ഉത്തർപ്രദേശിൽ ബിയറും വിദേശമദ്യവും വൈനുമെല്ലാം കുറഞ്ഞ വിലയിൽ ലഭിക്കും. അടുത്ത സാമ്പത്തികവർഷമം മുതൽ ആയിരിക്കും എക്സൈസ് നികുതിയിൽ ഇളവ് നിലവിൽ വരിക. ശനിയാഴ്ചയാണ് യോഗി സർക്കാർ ഇക്കാര്യം പ്രഖ്യാപിച്ചത്. 280 ശതമാനം ആയിരുന്ന എക്സൈസ് ഡ്യൂട്ടി 200 ശതമാനമായി കുറയും.

ബിയർ കടകളുടെ ലൈസൻസ് ഫീസിലും വർദ്ധന ഉണ്ടായിരിക്കില്ല. കോവിഡ് സെസ് കൂടി എടുത്തു കളയുന്നതോടെ വില വീണ്ടും കുറയും. അയൽസംസ്ഥാനങ്ങൾ കോവിഡ് സെസ് എടുത്തുകളഞ്ഞതോടെ യു പിയിൽ മദ്യത്തിന്റെ വില അധികമായിരുന്നു. അതുകൊണ്ട് വൈൻ, ബിയർ. വിദേശമദ്യം, പ്രാദേശിക മദ്യം എന്നിവയുടെ സെസ് കുറയ്ക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. 

ബിയർ ഷോപ്പുകൾ ഒഴിച്ചുള്ള എല്ലാ ഷോപ്പുകൾക്കും ലൈസൻസ് ഫീസ് 7.5 ശതമാനമായി വർദ്ധിപ്പിക്കും. 2021 – 22 എക്സൈസ് നയത്തിന്റെ ഭാഗമായാണ് എക്സൈസ് തീരുവ കുത്തനെ കുറച്ചിരിക്കുന്നത്.

2020-21ൽ 28,340 കോടി രൂപ വരുമാനം പ്രതീക്ഷിച്ച സർക്കാർ 2021-22ൽ സംസ്ഥാന സർക്കാർ 34,500 കോടി രൂപയാണ് എക്സൈസ് വകുപ്പിൽ നിന്ന് ലക്ഷ്യമിട്ടിരിക്കുന്നത്. യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിന്റെ പ്രധാന സവിശേഷതകളിലൊന്നാണിത്.

പുതിയ നിയമം അനുസരിച്ച് വ്യക്തികൾക്ക് 1.5 ലിറ്റർ മദ്യം വരെ സൂക്ഷിക്കാവുന്നതാണ്. നിർദ്ദിഷ്ട പരിധിയേക്കാൾ കൂടുതൽ മദ്യം സംഭരിക്കുന്നതിന് സംസ്ഥാന എക്സൈസ് വകുപ്പിൽ നിന്ന് ലൈസൻസ് നേടേണ്ടതുണ്ട്. അതേസമയം, ഉത്തർ പ്രദേശിൽ തന്നെ നിർമിക്കുന്ന മദ്യം 85 രൂപയുടെ ടെട്രാ പായ്ക്കുകളിൽ സംസ്ഥാനത്തുടനീളം ലഭ്യമായിരിക്കും. ബിയറിന്റെ എക്സൈസ് തീരുവ കുറച്ചിട്ടുണ്ട്. കൂടാതെ അതിന്റെ ഷെൽഫ് ആയുസ് ഒമ്പത് മാസമായിരിക്കും.

Exit mobile version