Site icon Ente Koratty

ഇന്ത്യൻ വാക്സിൻ കോവാക്‌സിനും അനുമതി നല്‍കാന്‍ ശുപാര്‍ശ

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് പ്രതിരോധ വാക്‌സിനായ കോവാക്‌സിനും അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കി. വാക്‌സിൻ നിയന്ത്രിതമായി ഉപയോ​ഗിക്കാനുള്ള അനുമതി വിദ​ഗ്ധ സമിതിയാണ് നൽകിയത്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്‌സ്‌പെർട്ട് കമ്മിറ്റി (എസ്ഇസി)യാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) ശുപാർശ നൽകിയത്. ഡിസിജിഐ അനുമതി ലഭിച്ചാൽ വാക്‌സിൻ വിതരണം തുടങ്ങാനാകും.

ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയുമായി സഹകരിച്ചുകൊണ്ടാണ് പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് വികസിപ്പിച്ചത്. 10 മില്യൺ ഡോസുകൾ ഇതിനകം കോവാക്‌സിന്റേത് തയ്യാറായിക്കഴിഞ്ഞു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ കോവിഷീല്‍ഡ് എന്ന വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കാന്‍ വിദഗ്ധസമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു.

Exit mobile version