സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഭാരത് ബയോടെക് എന്നിവയുടെ കോവിഡ് വാക്സിനുകൾക്ക് ഇന്ത്യയിൽ അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ചില്ല. ഡ്രൈ റണ്ണിനെപ്പറ്റി കൂടുതൽ പരിശോധിക്കണമെന്ന് വിദഗ്ധ സമിതി യോഗം വിലയിരുത്തി.
ഓക്‌സ്ഫഡ്- ആസ്ട്രസെനിക വാക്‌സിന്റെ അടിയന്തര ഉപയോഗം അനുവദിക്കണമെന്നാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആവശ്യം. എന്നാൽ, തദ്ദേശീയമായി വികസിപ്പിച്ച വാക്‌സിന് അതുമതി നൽകണമെന്നാണ് ഭാരത് ബയോടെക്കിന്റെ ആവശ്യം.
അതേസമയം, ഓക്‌സ്ഫഡ് വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് ബ്രിട്ടൺ അനുമതി നൽകി. വാക്‌സിന് അനുമതി നൽകുന്ന ആദ്യ രാജ്യമാണ് യുകെ. ഓക്‌സ്ഫഡ് സർവകലാശാലയും ആസ്ട്രസെനികയും ചേർന്ന് വികസിപ്പിക്കുന്ന വാക്‌സിന് സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്നത്.