Site icon Ente Koratty

കൊവിഡ് വാക്സിൻ വന്നതിന് ശേഷം പൗരത്വ നിയമം നടപ്പാക്കും : അമിത് ഷാ

രാജ്യത്ത് കൊവിഡ് വാക്സിൻ വന്നതിന് ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. കൊവിഡ് മൂലം പൗരത്വ നിയമത്തിന്റെ ചട്ടങ്ങൾ രൂപീകരിക്കാനുള്ള നടപടികൾ പൂർത്തിയായില്ലെന്നും വാക്സിൻ വിതരണ ശേഷം ഇത് പുനരാരംഭിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.

പശ്ചിമബം​ഗാളിലെ ബിർഭും ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സിഎഎയുമായി ബന്ധപ്പെട്ട ചോദ്യത്തിനുള്ള ഉത്തരമായാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. രാജ്യത്ത് വാക്സിനേഷൻ ആംഭിച്ച് അണുബാധയുടെ ശൃംഘല മുറിഞ്ഞ ശേഷം സിഎഎ നടപ്പാക്കുന്നതിെ കുറിച്ച് ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ വർഷം ഡിസംബറിലാണ് സിഎഎ നിയമം പാർലമെൻ് പാസാക്കിയത്. നിയമം പാസാക്കി ആറ് മാസത്തിനുള്ളിൽ ചട്ടങ്ങൾ രൂപീകരിക്കണമെന്നതാണ് രീതി. കൊവിഡ് പശ്ചാത്തലത്തിൽ ഇത് മൂന്ന് മാസം കൂടി നീട്ടിയിരുന്നു. കേന്ദ്ര സർക്കാരിന്റെ രണ്ടാമത് നീട്ടിയെടുത്ത സമയത്തിന്റെ കാലാവധി 2021 ജനുവരി മധ്യത്തോടെ അവസാനിക്കും. ഈ പശ്ചാത്തലത്തിലാണ് സിഎഎ ചർച്ചകൾ വീണ്ടും സജീവമാകുന്നത്.

Exit mobile version