Site icon Ente Koratty

കര്‍ഷക പ്രക്ഷോഭം ശക്തം; കാർഷിക നിയമങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

കാർഷിക നിയമങ്ങളെ പ്രകീർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. കാർഷിക നിയമങ്ങളിലൂടെ ആത്മനിർഭർ ഭാരതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് നരേന്ദ്ര മോദി പറഞ്ഞു.

ഉൽപന്നങ്ങൾ നേരിട്ട് വിപണിയിലെത്തിക്കാനാഗ്രഹിക്കുന്ന കർഷകർക്ക് സർക്കാർ സഹായം നൽകും. ഫിക്കിയുടെ 93ാം വാർഷിക സമ്മേളനത്തിലാണ് പ്രധാനമന്ത്രി നിയമങ്ങളെ പിന്തുണച്ച് രംഗത്തുവന്നത്. പുതിയ നിയമം നടപ്പിലാകുന്നതോടെ കര്‍ഷകര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ കിട്ടും. കർഷകര്‍ക്ക് കൂടുതല്‍ വിപണി ലഭ്യമാക്കും. കാര്‍ഷിക മേഖലകളില്‍ കൂടുതൽ നിക്ഷേപം വേണം. കർഷകരുടെ ലാഭം ഇതിലൂടെ വര്‍ദ്ധിക്കുമെന്നും മോദി പറഞ്ഞു.

അതേസമയം കാർഷിക നിയമങ്ങൾ പിൻ വലിക്കണമെന്ന നിലപാട്കടുപ്പിച്ച് കർഷകർ രണ്ടാം ഘട്ട സമരത്തിലേക്ക് കടന്നു. ഡൽഹി- ജയ്പൂർ ദേശീയ പാതയിലെ ഗതാഗതം കർഷകർ തടഞ്ഞു. സമരത്തിലേക്ക് മാവോയിസ്റ്റ് ശക്തികൾ കയറി എന്ന് കേന്ദ്ര മന്ത്രിമാർ ആരോപിച്ചു.

Exit mobile version