Site icon Ente Koratty

ലാലു പ്രസാദ് യാദവിന്റെ ആരോ​ഗ്യനില ​ഗുരുതരമെന്ന് റിപ്പോർട്ട്

ബി​ഹാർ മുൻ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിന്റെ ആരോ​ഗ്യനില ​ഗുരുതരമെന്ന് റിപ്പോർട്ട്. വൃക്കകളുടെ പ്രവർത്തനം 25 ശതമാനമായി താഴ്ന്നുവെന്നും ഏതുനിമിഷവും സാഹചര്യം വഷളാകാമെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോ. ഉമേഷ് പ്രസാദ് പറഞ്ഞു. ലാലു നിലവില്‍ റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലാണ്.

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനിലയെ കുറിച്ച് ഇപ്പോള്‍ എന്തെങ്കിലും പറയുക ബുദ്ധിമുട്ടാണ്, ആരോഗ്യനില വളരെ ഗുരുതരാവസ്ഥയിലാണെന്ന് ഉന്നത അധികൃതരെ അറിയിച്ചിട്ടുണ്ട്, വൃക്കയുടെ പ്രവര്‍ത്തനം പൂര്‍ണമായും അവതാളത്തിലാണ്, ഇപ്പോള്‍ 25 ശതമാനം മാത്രമാണ് വൃക്ക പ്രവര്‍ത്തിക്കുന്നത്, ഏത് സമയത്തും കൂടുതല്‍ വഷളാകാം, ലാലുവിനെ ചികിത്സിക്കുന്ന ഡോ.ഉമേഷ് പ്രസാദ് പറയുന്നു.

കാലിത്തീറ്റ അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് 2017 ഡിസംബർ മുതൽ ലാലു ജയിലിലായിരുന്നു. 2018 ആഗസ്റ്റിൽ ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അന്നാണ് വൃക്ക സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതും.

Exit mobile version