Site icon Ente Koratty

പൊലീസ്​ സ്​റ്റേഷനിലെ ലോക്ക്​-അപുകളിലും ചോദ്യംചെയ്യുന്ന മുറികളിലും സി.സി.ടി.വി കാമറ വേണം -സുപ്രീംകോടതി

രാജ്യത്തെ പൊലീസ്​ സ്​റ്റേഷനുകളിലെ ലോക്​-അപുകളിലും ചോദ്യംചെയ്യുന്ന ഇടങ്ങളിലും സിസിടിവി കാമറയും ശബ്ദം റെക്കോര്‍ഡ് ചെയ്യാനുള്ള സംവിധാനവും ഉറപ്പാക്കണമെന്ന്​ സുപ്രീംകോടതി. സിബിഐ, എന്‍.ഐ.എ, ഇ.ഡി. തുടങ്ങി എല്ലാ അന്വേഷണ ഏജന്‍സികള്‍ക്കും പുതിയ ഉത്തരവ് ബാധകമായിരിക്കും. ജസ്​റ്റിസ്​ ആർ.എഫ്​ നരിമാന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചി​ന്‍റെതാണ്​ നിർദേശം.

പൊലീസ്​ സ്​റ്റേഷനുകളിലെ വാതിലുകൾ, ലോക്ക്​ അപ്​, ​വരാന്ത, ലോബി, റിസപ്​ഷൻ, എസ്​.ഐയുടെ മുറി എന്നിവടങ്ങളിലെല്ലാം കാമറ സ്ഥാപിക്കണം. പൊലീസ്​ സ്​റ്റേഷനുകൾ കൂടാതെ നാർക്കോടിക്​സ്​ കൺട്രോൾ ബ്യൂറോ, ഡയറക്​ടറേറ്റ്​ ഓഫ്​ റവന്യു ഇൻറലിജൻസ്​ എന്നിവിടങ്ങളിലും കാമറ സ്ഥാപിക്കണം. 18 മാസം വരെയുള്ള റെക്കോർഡിങ്ങുകൾ സൂക്ഷിക്കണമെന്നും കോടതി നിർദേശിച്ചു. ഉത്തരവ് നടപ്പാക്കുന്നത് സംബന്ധിച്ച് ആറ് ആഴ്ചയ്ക്കുള്ളില്‍ സംസ്ഥാനങ്ങള്‍ കര്‍മപദ്ധതി തയ്യാറാക്കി സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. പഞ്ചാബില്‍ നടന്ന കസ്റ്റഡി മര്‍ദ്ദനം സംബന്ധിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു കോടതിയുടെ ഉത്തരവ്.

Exit mobile version