ഏത് സ്വയംസംരംഭവും നിലനിന്ന് പോകണമെങ്കില്‍ പരസ്യം ആവശ്യമാണ്… തങ്ങള്‍ നല്കുന്ന സേവനവും അതിന് ഈടാക്കുന്ന ഫീസുമെല്ലാം ഇത്തരം പരസ്യങ്ങളിലുണ്ടായിരിക്കും. അത്തരമൊരു പരസ്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നിന്നുള്ളതാണ് പരസ്യം. പ്രദേശത്തെ ഒരു ഗുണ്ടാസംഘമാണ് പരസ്യം നല്‍കിയിരിക്കുന്നത്. തോക്ക് പിടിച്ച് നില്ക്കുന്ന ഒരു യുവാവിന്റെ ഫോട്ടോ സഹിതമാണ് പോസ്റ്റര്‍ ഇറങ്ങിയിട്ടുള്ളത്. കൂടെ തങ്ങള്‍ നല്കുന്ന സേവനങ്ങള്‍ക്ക് ഈടാക്കുന്ന നിരക്കിന്റെ വിശദമായ പട്ടികയും നല്‍കിയിട്ടുണ്ട്.
തല്ല്, ആളുകളെ പരിക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, ഭീഷണിപ്പെടുത്തല്‍, കൊലപാതകം വരെ പണം വാങ്ങി ചെയ്തുകൊടുക്കുമെന്നാണ് പരസ്യം. ഭീഷണിപ്പെടുത്തുന്നതിന് 1000, മര്‍ദ്ദനത്തിന് 5000, കയ്യോ, കാലോ ഒടിക്കണമെങ്കില്‍ 10,000, കൊലപാതകമാണെങ്കില്‍ 55000 എന്നിങ്ങനെയാണ് നിരക്കുകള്‍. ഭൂമിതര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നും, തങ്ങളുടെ സര്‍വീസ് തൃപ്തികരമായിരിക്കുമെന്നും പോസ്റ്ററിലുണ്ട്.
പോസ്റ്റര്‍ വൈറലായതോടെ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.