Site icon Ente Koratty

ജീവനക്കാർക്ക് 10000 രൂപ വീതം അഡ്വാൻസ്; 73,000 കോടിയുടെ വിപണി ഉത്തേജന പാക്കേജുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: കൂടുതല്‍ പണം വിപണിയിലെത്തിച്ച് കോവിഡ് മാന്ദ്യം മറികടക്കാൻ 73,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. ജീവനക്കാരുടെ 2018-21 കാലയളവിലെ അവധി യാത്രാ ആനുകൂല്യം (എൽ.ടി.സി) പണമായി നൽകും. എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാർക്കും പലിശരഹിത മുൻകൂർ വായ്‌പയായി 10,000 രൂപ വീതം നൽകും. പരമാവധി 10 തവണകളായി ഇത് തിരിച്ചടയ്ക്കണമെന്ന് കേന്ദ്ര ധാനകാര്യമന്ത്രി നിർമ്മല സീതാരാമൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉദ്യോഗസ്ഥർ യാത്രാച്ചെലവ് പണമാക്കി മാറ്റുമ്പോൾ നികുതി നൽകേണ്ടതില്ല. ഈ പണം ഉപയോഗിച്ച് ഇഷ്ടമുള്ള സാധനങ്ങൾ വാങ്ങാം. ജി.എസ്.ടി  രജിസ്‌ട്രേഷൻ ഉള്ള കടകളിൽ നിന്ന് ഡിജിറ്റൽ പണമിടപാടിലൂടെ, 12 ശതമാനമോ അതിൽ കൂടുതലോ ഉൽപന്നങ്ങൾ വാങ്ങണം.  ആനുകൂല്യം ലഭിക്കാൻ ജി.എസ്.ടി ഉൾപ്പടെയുള്ള വിലവിവരപ്പട്ടികജീവനക്കാർ  ഹാജരാക്കണം. ഇതിനായി 5,675 കോടി രൂപയാണ് സർക്കാർ നീക്കവച്ചിരിക്കുന്നത്.  പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരും  പദ്ധതി തിരഞ്ഞെടുത്താൽ ചെലവ് 1,900 കോടി രൂപയാകും. .സംസ്ഥാന സർക്കാർ ജീവനക്കാർക്കും സ്വകാര്യ ജീവനക്കാർക്കും ആവശ്യമെങ്കിൽ നികുതി ഇളവ് അനുവദിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര സർക്കാർ ജീവനക്കാരും പൊതുമേഖലാ ബാങ്കുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരും ചേർന്ന് സമ്പദ്‌വ്യവസ്ഥയിലേക്ക് 19,000 കോടി രൂപ ഒഴുക്കുമെന്നാണ് കണക്കകൂട്ടൽ. സംസ്ഥാന സർക്കാർ ജീവനക്കാർ 9,000 കോടി രൂപയും ചെലവഴിക്കും. ഇതിലൂടെ  28,000 കോടി രൂപയുടെ അധിക ഉപഭോഗമാണ് പ്രതീക്ഷിക്കുന്നത്.

ജീവനക്കാർക്ക് ഉത്സവാനുകൂല്യമായി 10000 രൂപ പ്രത്യേക പലിശ രഹിത വായ്‌പയായി നൽകും. മുൻകൂർവായ്‌പയുടെ മൂല്യമുള്ള റുപേ കാർഡുകളാകും ലഭിക്കുക. കാർഡിന്റെ ബാങ്ക് ചാർജുകൾ സർക്കാർ വഹിക്കും. പദ്ധതി വഴി 4000 കോടി രൂപയുടെ ഒറ്റത്തവണ വിതരണമാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്. എല്ലാ സംസ്ഥാന സർക്കാരുകളും ജീവനക്കാർക്ക് ഈ ആനുകൂല്യം നല്കാൻ തയ്യാറായാൽ 8,000 കോടി രൂപ കൂടി വിതരണം ചെയ്യാൻ സാധിക്കും.

മൂലധനച്ചെലവിന്പ്രത്യേക ഊന്നൽ നൽകി അടിസ്ഥാന സൗകര്യവികസനത്തിനും ആസ്തി സൃഷ്ടിക്കലിനുമായി ചെലവഴിക്കുന്ന പണം സമ്പദ്‌വ്യവസ്ഥയെ പതിന്മടങ്ങ് ശക്തിപ്പെടുത്തുമെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു. സംസ്ഥാനങ്ങൾക്ക് 50 വർഷ കാലയളവുള്ള പ്രത്യേക പലിശരഹിത വായ്പ കേന്ദ്രസർക്കാർ നൽകുമെന്നും ധനമന്ത്രി പറഞ്ഞു. 12,000 കോടി മൂലധന ചെലവാണ് പ്രതീക്ഷിക്കുന്നത്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് 200 കോടി വീതവും (1,600 കോടി രൂപ),
ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങൾക്ക് 450 കോടി രൂപ വീവും  (900 കോടി രൂപ), ശേഷിക്കുന്ന സംസ്ഥാനങ്ങൾക്ക് 7,500 കോടി രൂപ വിഭജിച്ചുമാണ് നൽകുന്നത്.

ലഭ്യമാക്കുന്ന പലിശരഹിത വായ്പയുടെ ആദ്യ ഗഡു , രണ്ടാം ഗഡു എന്നിവ സംസ്ഥാനങ്ങൾ 2021 മാർച്ച് 31 നകം ചെലവഴിക്കണം. തുടക്കത്തിൽ 50% നൽകുകും.  ബാക്കി ആദ്യ 50% വിനിയോഗിച്ച ശേഷം നൽകുമെന്നും ധനമന്ത്രി പറഞ്ഞു.തുക വിനിയോഗിക്കാൻ സാധിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ വീണ്ടും അനുവദിക്കും.

ആത്മ നിർഭർ ഭാരത് പാക്കേജിൽ (ANBP) നിർദ്ദേശിച്ച 4 പരിഷ്കാരങ്ങളിൽ 3 എണ്ണമെങ്കിലും നിറവേറ്റുന്ന സംസ്ഥാനങ്ങൾക്ക് 2,000 കോടി രൂപ നൽകും. റോഡുകൾ, പ്രതിരോധം, ജലവിതരണം, നഗരവികസനം, ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന മൂലധന ഉപകരണങ്ങൾ എന്നിവയ്ക്കായി 2020 ലെ കേന്ദ്ര ബജറ്റിൽ വകയിരുത്തിയ 4.13 ലക്ഷം കോടി രൂപയ്ക്ക് പുറമെ 25,000 കോടി രൂപ അധിക ബജറ്റ് വിഹിതം അനുവദിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

Exit mobile version