Site icon Ente Koratty

യുഎൻ പൊതുസഭയിൽ ഇമ്രാൻ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ

ഐക്യരാഷ്ട്രസഭാ പൊതുസഭയിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രസംഗം ബഹിഷ്‌കരിച്ച് ഇന്ത്യ. കശ്മീർ വിഷയത്തിൽ പാകിസ്താൻ പ്രധാനമന്ത്രി ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തി പ്രസംഗിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഇന്ത്യൻ പ്രതിനിധിയായ മിജിതോ വിനിദോ ഇറങ്ങിപ്പോയത്. കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗമെന്നും പാക് അധിനിവേശം മാത്രമാണ് പ്രശ്‌നമെന്നും ഇന്ത്യ.

മനുഷ്യാവകാശം, ഭീകരവാദത്തിന്റെ നഴ്‌സറിയായ പാകിസ്താനിൽ നിന്നും പഠിക്കേണ്ടെന്ന് ഇന്ത്യ. ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ കൗൺസിലിൽ ആണ് മനുഷ്യാവകാശ സംരക്ഷകർ എന്ന നിലയിൽ പാകിസ്താൻ നടത്തിയ വിമർശനങ്ങളോടാണ് ഇന്ത്യയുടെ പ്രതികരണം.

ഐക്യരാഷ്ട്ര സഭാ മനുഷ്യാവകാശ സമിതിയുടെ 45ാം കൗൺസിൽ യോഗത്തിൽ ജനീവയിലെ ഇന്ത്യൻ മിഷന്റെവ് ആദ്യ സെക്രട്ടറിയായ സെന്തിൽ മനുഷ്യനും അവന്റെ അവകാശത്തിനും വിലനൽകാത്ത രാജ്യമാണ് പാകിസ്താൻ എന്ന് വ്യക്തമാക്കി. ഇത്തരം ഒരു രാജ്യത്തിന് മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിയ്ക്കാൻ പോലും അർഹത ഇല്ല. മനുഷ്യാവകാശത്തിന്റെയല്ല ഭീകരവാദത്തിന്റെ വക്താക്കളാണ് പാകിസ്താനെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം യുഎൻ പൊതുസഭയെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും. 75 ആം സമ്മേളനത്തെ ആണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക. ഭീകരവാദം, കൊറോണാ സാഹചര്യം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രധാനമന്ത്രി പ്രതികരിക്കും. ആദ്യ പ്രാസംഗികനായാണ് പ്രധാനമന്ത്രി പൊതുസഭയെ അഭിസംബോധന ചെയ്യുക.

Exit mobile version