Site icon Ente Koratty

എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

പുറത്താക്കിയ എം.പിമാരെ തിരിച്ചെടുക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭ ബഹിഷ്കരിച്ചു. ഈ സമ്മേളന കാലയളവില്‍ സഭയില്‍ ഇരിക്കില്ലെന്ന് കോണ്‍ഗ്രസ് സഭാ കക്ഷി നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. സര്‍ക്കാരിന്‍റെ പ്രമേയം ശരിയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സസ്പെന്‍ഷന്‍ നടപടിയെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു വ്യക്തമാക്കി. എം.പിമാര്‍ ഖേദം പ്രകടിപ്പിക്കുകയാണെങ്കില്‍ തിരിച്ചെടുക്കാമെന്ന് കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷി പറഞ്ഞു. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചതോടെ എം.പിമാര്‍ പാര്‍ലമെന്‍റിന് മുന്നിലെ കുത്തിയിരിപ്പ് സമരം അവസാനിപ്പിച്ചു.

എല്ലാ വിളകള്‍ക്കും സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമുളള മിനിമം താങ്ങുവില പ്രഖ്യാപിക്കണം. പുറത്താക്കിയ എം.പിമാരെ തിരച്ചെടുക്കണം എന്നീ മൂന്ന് നിര്‍ദേശങ്ങള്‍ പ്രതിപക്ഷം മുന്നോട്ട് വെച്ചു. എന്നാല്‍ അനാവശ്യമായി വിഷയത്തിലേക്ക് രാജ്യസഭാ അധ്യക്ഷനെ വലിച്ചിഴച്ചുവെന്ന് വെങ്കയ്യ നായിഡു പറഞ്ഞു. എം. പിമാര്‍ക്കെതിരെയുള്ള നടപടി വ്യക്തിപരമല്ല. എം.പിമാര്‍ സീറ്റുകളില്‍ ഇരിക്കുകയാണെങ്കില്‍ വോട്ടെടുപ്പ് അനുവദിക്കാമെന്ന്

കഴിഞ്ഞ ദിവസം ഉപാധ്യക്ഷന്‍ പറഞ്ഞെങ്കിലും പ്രതിപക്ഷം കൂട്ടാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉപാധ്യക്ഷനെ അക്രമിച്ച സംഭവം ന്യായികരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് പാര്‍ലമെന്‍ററി കാര്യ മന്ത്രി പ്രല്‍ഹാദ് ജോഷി ആരോപിച്ചു. എന്ത് വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version