കോവിഡ് പരിശോധനയിൽ പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ദ്രുത (ആന്റിജന്‍) പരിശോധനയിൽ കോവിഡ് നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.
കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന് പോസിറ്റീവ് കേസുകളൊന്നും ശ്രദ്ധയിൽപ്പെടാതെ പോകുന്നില്ലെന്ന് സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും ഉറപ്പുവരുത്തണമെന്ന് നിർദേശത്തിൽ പറയുന്നു. രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച സാഹചര്യത്തിലാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും കര്‍ശന മാര്‍ഗനിര്‍ദേശം നല്‍കിയത്. രോഗലക്ഷണങ്ങള്‍ ഉള്ളവരില്‍ ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആണെന്ന് കാണിച്ചാലും പി.സി.ആര് ടെസ്റ്റ് അടക്കമുള്ളവ നടത്തി സ്ഥിരീകരിക്കണമെന്നാണ് നിര്‍ദേശം. ആന്റിജൻ ടെസ്റ്റിൽ തെറ്റായ ഫലങ്ങളുടെ ഉയർന്ന നിരക്കാണെന്നത് ഐ.സി.എം.ആർ പോലും അംഗീകരിച്ചതാണെന്നും കേന്ദ്രം അറിയിച്ചു.