Site icon Ente Koratty

കൊവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു

കൊവിഡ് ബാധിച്ച് ഉത്തർപ്രദേശ് മന്ത്രി മരിച്ചു. മന്ത്രി കമൽ റാണി വരുൺ ആണ് മരിച്ചത്. 62 വയസായിരുന്നു. ഇന്ന് പുലർച്ചെ ലഖ്നൗവിലെ ആശുപത്രിയിൽ വച്ചായിരുന്നു മരണം.

ശ്വാസകോശത്തിൽ അണുബാധയുണ്ടായതോടെയാണ് മന്ത്രിയുടെ നില വഷളായത്. മന്ത്രിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമം നടത്തിയിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ജൂലൈ 18നാണ് കമൽറാണിക്ക് രോഗം സ്ഥിരീകരിച്ചത്. കമലാ റാണിയുടെ മരണത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് അനുശോചനമറിയിച്ചു.

യോഗി ആദിത്യനാഥ് മന്ത്രിസഭയിലെ ടെക്നിക്കൽ വിദ്യാഭ്യാസ മന്ത്രിയാണ് കമൽറാണി. രാജ്യത്ത് കൊവിഡ് ബാധിച്ച് മന്ത്രി മരിക്കുന്നത് ആദ്യമായാണ്.

Exit mobile version