Site icon Ente Koratty

ഇന്ത്യന്‍ ഭൂമി ചൈന കയ്യടക്കി, ഭാവി ഇല്ലാതായാലും ഇക്കാര്യം വിളിച്ചുപറയും: രാഹുല്‍ ഗാന്ധി

ഇന്ത്യയില്‍ ചൈന കടന്നുകയറി അവിടം കാല്‍ക്കീഴിലാക്കി എന്ന ഗുരുതര ആരോപണവുമായി മുന്‍ കോണ്‍ഗ്രസ് അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. രാജ്യവിരുദ്ധമെന്നാരോപിച്ച് ഇത് മറച്ചുവെച്ചിരിക്കുന്നു. തന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയേക്കാമെങ്കില്‍ പോലും താനിത് വിളിച്ചുപറയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

എന്റെ ഒന്നാം പ്രാമുഖ്യം രാജ്യത്തിനാണ്. ചൈന ഇന്ത്യയില്‍ കടന്നുകയറി. അത് വ്യക്തമാണ്. അതെന്നെ അസ്വസ്ഥനാക്കുന്നു. എന്റെ രക്തം തിളക്കുന്നു. എങ്ങനെയാണ് മറ്റുരാജ്യങ്ങള്‍ കടന്നുകയറുന്നത്? നിശബ്ദമായിരിക്കാന്‍ പറയുന്നതെങ്ങനെ? രാഹുല്‍ ചോദിച്ചു.

ഞാനത് വ്യക്തമായി മനസിലാക്കുന്നു. സാറ്റലൈറ്റ് ചിത്രങ്ങള്‍ പരിശോധിച്ചു. ആര്‍മിയില്‍നിന്ന് വിരമിച്ച ആളുകളോട് ഞാനത് ചോദിച്ച് മനസിലാക്കി. ഞാന്‍ കള്ളം പറയില്ല. എന്റെ ഭാവി അനിശ്ചിതത്വത്തില്‍ ആയാല്‍ പോലും കള്ളം പറയില്ല. ഇതേക്കുറിച്ച് കള്ളം പറയുന്നവരാണ് രാജ്യത്തിനെതിര് എന്നും വയനാട് എംപി കൂട്ടിച്ചേര്‍ത്തു.

Exit mobile version