Site icon Ente Koratty

ഫാസൽ ഫരീദിനെ വിട്ടുകിട്ടാൻ എൻഐഎ യുഎഇയോട് ആവശ്യപ്പെടും

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ പ്രതി ഫാസിൽ ഫരീദിനായി എൻഐഎ അന്വേഷണം നടത്തുന്നു. ഫാസിലിനെ ഇന്ത്യക്ക് കൈമാറാൻ യുഎഇയോട് ഏജന്‍സി ആവശ്യപ്പെടും. ഇതിനുള്ള നടപടികൾ പൂർത്തിയായി കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

ഫാസിൽ താമസിക്കുന്നത് ദുബായ് അൽ-റാഷിദിയയിലാണെന്നും വിവരം. ഇയാൾ ഭീകരവാദ ബന്ധമുള്ള കേസിലെ പ്രതിയെന്ന് എൻഐഎ അധികൃതർ പറയുന്നു. ഫാസിലിന് ദുബായിൽ ഉന്നത ബന്ധങ്ങളുണ്ടെന്നും എൻഐഎ.

സ്വർണക്കടത്തിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹായമുണ്ടെന്നാണ് വിവരം. കയ്പമംഗലത്തിന് സമീപം മൂന്ന് പീടികയിൽ ആണ് ഫാസിലിന്റെ വീട്. 19ാം വയസിൽ ഗൾഫിലേക്ക് പോയ ഫാസിൽ 2003ൽ ആണ് ആദ്യമായി വിദേശത്തെത്തിയത്. സ്വർണക്കടത്തിന് ചില മതമൗലികവാദ സംഘടനകളുടെ സഹായമുണ്ടെന്നും അന്വേഷണ സംഘം.

അതേസമയം തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ കുറ്റാരോപിതരായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും പ്രതികളെ എൻഐഎ ആസ്ഥാനത്ത് എത്തിച്ചു. ഇവരെ വൈകീട്ട് നാല് മണിക്ക് എൻഐഎ കോടതിയിൽ എത്തിക്കും. എൻഐഎ പ്രത്യേക ജഡ്ജി കൃഷ്ണകുമാറാണ് ഇരുവരെയും ഹാജരാക്കാൻ ഉത്തരവിട്ടിരിക്കുന്നത്.

Exit mobile version