Site icon Ente Koratty

ഇന്ത്യന്‍ പത്രങ്ങളും വെബ്സൈറ്റുകളും ചൈന ബ്ലോക്ക് ചെയ്തു

ഇന്ത്യ ടിക് ടോക്ക് അടക്കം 59 ആപ്പുകള്‍ നിരോധിച്ചതോടെ ചൈനയും നിലപാട് കടുപ്പിച്ചു. ഇന്ത്യന്‍ മാധ്യമങ്ങളും വെബ്സൈറ്റുകളും ബ്ലോക്ക് ചെയ്ത് കൊണ്ടാണ് ചൈന പ്രതികരിച്ചത്. നിലവില്‍ വി.പി.എന്‍ മുഖേന മാത്രമേ ഇന്ത്യന്‍ വെബ്സൈറ്റുകള്‍ ചൈനയില്‍ ലഭ്യമാകൂ. അതേസമയം, ഐഫോണിലും ഡെസ്‌ക്‌ടോപ്പ് കമ്പ്യൂട്ടറുകളിലും വി.പി.എന്‍ സേവനം ലഭ്യമാകുന്നില്ലെന്ന് പരാതിയുണ്ട്.

വ്യക്തികളുടെ ഓണ്‍ലൈന്‍ നീക്കങ്ങള്‍ രഹസ്യമാക്കുന്ന ഇന്‍റര്‍നെറ്റ് സംവിധാനമാണ് വി.പി.എന്‍ നെറ്റ്‌വര്‍ക്ക്. ഇന്‍റര്‍നെറ്റിന് നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ വി.പി.എന്‍ സാധാരണമാണ്. അതെ സമയം വി.പി.എനിനെ പോലും തടയിടുന്ന സംവിധാനം ചൈന കൊണ്ടുവന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്വകാര്യതാ ലംഘനം ചൂണ്ടിക്കാട്ടിയാണ് ടിക് ടോക്ക് ഉള്‍പ്പെടെ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചത്. ചൈനീസ് സര്‍ക്കാരിന് ഡാറ്റകള്‍ ചോര്‍ത്തി നല്‍കുന്നുവെന്ന ആരോപണത്തെ തുടര്‍ന്ന് ടിക് ടോക് നിരോധിക്കണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ആരോപണങ്ങള്‍ ടിക് ടോക് നിഷേധിച്ചിരുന്നു. കമ്പനി ചൈനയിലല്ല പ്രവര്‍ത്തിക്കുന്നതെന്നും അതിനാല്‍ തന്നെ തങ്ങളുടെ ഡാറ്റകള്‍ ചൈനീസ് നിയമത്തിന്‍റെ കീഴില്‍ വരുന്നതല്ലെന്നുമാണ് ടിക് ടോക് പറഞ്ഞിരുന്നത്.

Exit mobile version