അൺലോക് ഒന്നാം ഘട്ടത്തിന് ഇന്ന് അവസാനം. കൂടുതൽ ഇളവുകളോടെ നാളെ മുതൽ അൺലോക്ക് രണ്ട് ആരംഭിക്കുമെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അൺലോക്ക് രണ്ടിന്റെ ഭാഗമായ മാർഗ നിർദേശവും കേന്ദ്രസർക്കാർ ഇന്നലെ പ്രസിദ്ധീകരിച്ചു.
കൊറോണാ വ്യാപനം വേഗത്തിലായ സാഹചര്യത്തിൽ കടുത്ത ജാഗ്രത നിർദേശിക്കുന്നതാണ് മാർഗ നിർദേശം. അന്തർ സംസ്ഥാന യാത്രയ്ക്കുള്ള ഇ-പാസുകൾ പുതിയ മാർഗ നിർദേശം അനുസരിച്ച് പിൻവലിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജൂലൈ 31 വരെ തുറക്കില്ല. സിനിമാ തിയേറ്ററുകൾ, ജിംനേഷ്യങ്ങൾ, പാർക്കുകൾ, സ്വിമ്മിംഗ്പൂളുകൾ, ബാറുകൾ, ഓഡിറ്റോറിയം എന്നിവ തുറക്കില്ല. മെട്രോ സർവീസുകൾ ആരംഭിക്കില്ല. ജൂലൈയിലും രാജ്യാന്തര വിമാന സർവീസുകൾ പുനഃരാരംഭിക്കില്ല. ആഭ്യന്തര വിമാന സർവീസുകളും ട്രെയിനുകളും കൂടും. ആൾക്കൂട്ടമുള്ള സാമൂഹിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികൾക്ക് വിലക്ക് തുടരും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പരിശീലന കേന്ദ്രങ്ങൾ ജൂലൈ 15 മുതൽ തുറക്കും ഇവയാണ് മാർഗനിർദേശങ്ങളിലെ പ്രധാന പ്രഖ്യാപനങ്ങൾ. മറ്റ് നിയന്ത്രണങ്ങൾ സംബന്ധിച്ച സംസ്ഥാനങ്ങൾക്ക് തീരുമാനം കൈക്കൊള്ളാം.