രാജ്യത്ത് തുടര്‍ച്ചയായി 21 ാം ദിവസവും ഇന്ധന വില വര്‍ധിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 11 പൈസയാണ് വര്‍ധിച്ചത്. 21 ദിവസത്തിനിടെ ഇന്ധനത്തിന് വര്‍ധിച്ചത് 10 രൂപയിലധികമാണ്.
ഇന്നത്തെ പെട്രോള്‍ വില ലിറ്ററിന് കൊച്ചിയില്‍ 80 രൂപ 54 പൈസയായി. ഡീസലിന്റെ വിലയാവട്ടെ 76 രൂപ 11 പൈസയുമായി. 21 ദിവസത്തിനിടെ ഡീസലിന് 10 രൂപ 32 പൈസയാണ് കൂടിയത്. പെട്രോളിന് ഒന്‍പത് രൂപ 18 പൈസയും വര്‍ധിച്ചു.
ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം ദിവസം തുടര്‍ച്ചയായി ഇന്ധന വില വര്‍ധിക്കുന്നത്. ദിവസവും 50 പൈസയില്‍ താഴെയാണ് വില വര്‍ധിപ്പിച്ചിരുന്നത്. അതു കൊണ്ട് തന്നെ ആദ്യ ദിവസങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നില്ല. എന്നാല്‍ ഇപ്പോള്‍ വില വര്‍ധനവ് ഭീമമായ തുകയായി മാറിയപ്പോള്‍ ജനങ്ങളുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയര്ന്നുതുടങ്ങിയിട്ടുണ