Site icon Ente Koratty

ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു; രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളില്‍

ചെന്നൈയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. ആലപ്പുഴ സ്വദേശി എം സതീഷ്കുമാറാണ് മരിച്ചത്. മന്ദവേളി സ്വകാര്യ സ്കൂളിലെ അധ്യാപകനാ യിരുന്നു. അതേസമയം തമിഴ്നാട്ടില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ന് 3645 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 46 പേര്‍ മരിച്ചു. തുടര്‍ച്ചയായ രണ്ടാം ദിവസവും കോവിഡ് ബാധിതരുടെ എണ്ണം 3500ന് മുകളിലെത്തി. ഇന്ന് 3645 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ തമിഴ്നാട്ടില്‍ സന്പൂർണ ലോക് ഡൗൺ നീട്ടുന്നത് ഉൾപ്പെടെയുള്ള നടപടികളുണ്ടായേക്കും.

ആന്ധ്രാപ്രദേശിലും കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇന്ന് പത്ത് പേര്‍ മരിച്ച സംസ്ഥാനത്ത് 605 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. അതേസമയം രാജ്യത്ത് കോവിഡ് മരണം 15,000 കടന്നു.രോഗികളുടെ എണ്ണം അഞ്ചുലക്ഷത്തിലേക്ക് അടുക്കുകയാണ്. പുതുതായി 17,296 കേസുകളും 407 മരണവും റിപ്പോർട്ട് ചെയ്തു.ഇതുവരെ 77,76,228 സാമ്പിളുകൾ പരിശോധിച്ചതായി ഐ സി എം ആർ അറിയിച്ചു. ജനങ്ങൾ മാസ്ക്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിരോധനം ജൂലൈ 15 വരെ കേന്ദ്രം നീട്ടി. ജൂണ്‍ 30 വരെ പ്രഖ്യാപിച്ചിരുന്ന നിരോധനമാണ് നീട്ടിയത്. എന്നാല്‍ ചരക്കുവിമാനങ്ങള്‍ക്ക് വിലക്കില്ല. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.

Exit mobile version