പണ്ടൊക്കെ കൊഴുക്കട്ട ശനിയാഴ്ച ഒരു സംഭവായിരുന്നു. സ്ക്കൂളൊക്കെ അടച്ച്, നല്ല പൊരിവെയിലത്ത് ക്രിക്കറ്റ് കളിം കഴിഞ്ഞ് കേറി വരുമ്പോ, അതാ ഇരിക്കണ് ചൂടൻ കോഴുക്കട്ട. വേറെ ഏതൊക്കെ ദിവസങ്ങളിൽ അമ്മ അതുണ്ടാക്കിയാലും, ആ ഒരു ശനിയാഴ്ച അതിനൊരു കിടിലൻ രുചി തന്നെയാണ്.
പിന്നെ രാത്രി വരെ കൊഴുക്കട്ട അത് മധുരമുള്ളതും ഇടക്ക് അല്പം എരിവുള്ളതും അങ്ങനെ പോകും. ഇന്ന് അമ്മയില്ല അതുകൊണ്ട് തന്നെ ആ ഒരു ബഹളങ്ങളുമില്ല. എന്നാലും ഭാര്യ അങ്ങനെ വിഷമിപ്പിച്ചില്ല, കൊഴുക്കട്ട ഇന്നും പിറവിയെടുത്തു, നാന്നാവുകയും ചെയ്തു (എനിക്ക് ഇനിയും ഇവിടെ ജീവിച്ച് പോണ്ടേ).
ഞായറാഴ്ച്ച പളളിയിൽ പോയി വന്നതിനു ശേഷം ഈ കൊഴുക്കട്ടയായിരിക്കും രാവിലത്തെ ഭക്ഷണം. ശനിയിൽ നിന്നും ഞായർ ആകുമ്പോൾ ശര്കര ഒലിച്ചു കൊഴുക്കട്ടയുടെ ഷേപ്പ് ചെറുതായി മാറിയിട്ടുണ്ടാകും . ഓർമയുടെ മണിച്ചെപ്പിൽ ഓശാനയോടൊപ്പം കൊഴുക്കട്ടുക്കും വലിയ ഒരു സ്ഥാനമുണ്ട്.
“അമ്മമാർ ഉണ്ടാക്കി തരുന്ന എന്തും
ആസ്വദിച്ചു സ്നേഹത്തോടെ കഴിക്കാൻ ശ്രമിക്കുക “. അവരില്ലാതായാൽ ഉണ്ടാകുന്ന സങ്കടം വലുതാണ്.’
എബി മാമ്പിള്ളി
കൊരട്ടി