Site icon Ente Koratty

ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇന്നാരംഭിക്കും

ഷൈൻ ടോം ചാക്കോ നായകനാകുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് ഇന്നാരംഭിക്കും. ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമാക്കിയുള്ള സിനിമയാണിതെന്നാണ് സൂചന. സംഘടനയുടെ തീരുമാനത്തിന് വിരുദ്ധമായി പുതിയ സിനിമകൾ തുടങ്ങില്ലെന്ന പ്രതീക്ഷയിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ .

ഷൈന്‍ ടോം ചാക്കോയെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനാണ് ഇന്ന് കൊച്ചിയില്‍ തുടക്കമിടുന്നത് . ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ആഷിഖ് ഉസ്മാന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ചിത്രം ഒരുങ്ങുന്നത് ഒടിടി പ്ലാറ്റ്ഫോം ലക്ഷ്യമിട്ടാണെന്നാണ് നിര്‍മ്മാതാക്കളുടെ സംഘടനക്ക് ലഭിച്ച വിവരം. അതുകൊണ്ട് തന്നെ ചിത്രീകരണത്തിന് തടസ്സം നിൽക്കേണ്ടെന്നാണ് തീരുമാനം. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തിലാണ് പുതിയ സിനിമകൾ തുടങ്ങേണ്ടെന്ന് തീരുമാനിച്ചത്. ഇത് എല്ലാവരും ഉൾക്കൊള്ളുമെന്നാണ് വിശ്വസിക്കുന്നത് മറിച്ച് സിനിമകൾ തുടങ്ങുന്നവരുമായി സഹകരിക്കേണ്ട എന്നതാണ് സംഘടനയുടെ നിലപാട്.

ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത മാസം അഞ്ചാം തിയതി ചിത്രീകരണം ആരംഭിക്കും. പുതിയ ചിത്രം ഹാഗറിന്‍റെ ചിത്രീകരണം തുടങ്ങുന്ന വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആഷിഖ് അറിയിച്ചത്. പുതിയ ചിത്രങ്ങൾ പാട്ടിലെന്ന നിർമ്മാതാക്കളുടെ തീരുമാനത്തെ ആഷിഖ് അബു ഫേസ്ബുക്ക് പോസ്റ്റിൽ വിമർശിച്ചിരുന്നു. പിന്നാലെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും നിർമ്മാക്കളുടെ സംഘടനയെ വിമർശിച്ച് രംഗത്തെത്തി. ഇത്തരം പോസ്റ്റുകളോട് നിലവിൽ പ്രതികരിക്കേണ്ടെന്ന നിലപാടിലാണ് നിർമ്മാതാക്കൾ.

Exit mobile version