Site icon Ente Koratty

കൊറോണ വിഷയമാക്കി ലോകത്തെ ആദ്യ സിനിമ

ലോക് ഡൗണിൽ ചിത്രീകരണം പൂർത്തിയാക്കിയ കൊറോണ വിഷയമാക്കിയ ലോകത്തിലെ ഏക ചിത്രം ‘കൊറോണ വൈറസ്’ സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ നിര്‍മ്മിക്കുന്ന ചിത്രം ഒരുക്കിയത് അഗസ്ത്യ മഞ്ജുവാണ്. ലോക് ഡൗണിൽ വീടിനകത്ത് കുടുങ്ങിയ കുടുംബത്തിനകത്ത് കൊറോണ സൃഷ്ടിക്കുന്ന ഭയവും പ്രതിസന്ധികളുമാണ് ചിത്രം വിഷയമാക്കുന്നത്. തെലുഗു താരം ശ്രീകാന്ത് ഐയങ്കാറാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംഗീതം ഡി.എസ്.ആര്‍. നാല് മിനിറ്റോളമുള്ള ട്രെയിലര്‍ മൂന്ന് ലക്ഷത്തിന് മുകളിലുള്ള കാഴ്ച്ചക്കാരാണ് യൂട്യൂബില്‍ ഇത് വരെ കണ്ടത്. ചിത്രം ഈ വര്‍ഷം തന്നെ പുറത്തിറങ്ങുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

Exit mobile version