Site icon Ente Koratty

ലോക്കഡൗണിന് ശേഷം ദൃശ്യം 2 വരുന്നു – വീഡിയോ

മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത മെഗാഹിറ് ഫിലിം ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ഓൺലൈൻ ടീസർ പുറത്തുവിട്ടു.

https://www.youtube.com/watch?v=3KLyoImvBKg

ആദ്യസിനിമയിലെ ഏകദേശം 70% താരങ്ങളും രണ്ടാം ഭാഗത്തിലും ഉണ്ടാകും. ഇതിന്റെ സ്ക്രിപ്റ്റ് മുഴുവനായും വായിച്ചുവെന്നും വളരെ ആകാംക്ഷഭരിതവും ത്രില്ലിംഗുംമാണെന്ന് മോഹൻലാൽ അറിയിച്ചു. ജീത്തു ജോസെഫണ് സംവിധായകൻ.

ലോക്കഡൗണിന് ശേഷം ആദ്യം ഷൂട്ടിംഗ് ആരംഭിക്കുന്നത് ദൃശ്യം2 ആയിരിക്കുമെന്നും ലാൽ അറിയിച്ചു. ആന്റണി പെരുമ്പാവൂരാണ് ആശിർവാദ് ഫിലിമ്സിന്റെ ബാനറിൽ ഈ ചിത്രം നിർമിക്കുന്നത്.

2013 ഡിസംബർ പത്തൊമ്പതിലാണ് ദൃശ്യം ആദ്യ ഭാഗം റിലീസ് ചെയ്യുന്നതു. പിന്നീട് തമിഴിലും, തെലുങ്കിലും, ഹിന്ദിയിലും, കന്നടയിലും, ചൈനീസിലും പിന്നെ ശ്രീലങ്കൻ ഭാഷയായ സിംഹാൾസിലും റീമയ്ക്ക് ചെയ്തിരുന്നു. അതുകൊണ്ടു തന്നെ മലയാളികൾ മാത്രമല്ല ദൃശ്യം 2 ഇറങ്ങാൻ കാത്തിരിക്കുന്നത്…

Exit mobile version