Site icon Ente Koratty

മുരളി മലയാളത്തിന്റെ മഹാനടന്മാരിൽ ഒരാൾ

റെൻസ് തോമസ്

ശബ്ദഗാംഭീര്യം കൊണ്ടും വ്യത്യസ്തമായ അഭിനയ മികവു കൊണ്ടും മലയാളികളുടെ ശ്രദ്ധയാകർഷിച്ച നടനാണ് മുരളി. മെയ് 25 അദ്ദേഹത്തിന്റെ ജന്മദിനമാണ്.

1954 മെയ് 25ന് കൊല്ലം ജില്ലയിലെ കുടവട്ടൂർ എന്ന സ്ഥലത്താണ് അദ്ദേഹത്തിന്റെ ജനനം. 1986 മുതൽ 2009 വരെ വ്യത്യസ്തങ്ങളായ നൂറുകണക്കിന് കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.

നെയ്ത്തുകാരൻ എന്ന സിനിമയിലൂടെ അപ്പു മേസ്ത്രി എന്ന കഥാപാത്രത്തിന് രണ്ടായിരത്തി രണ്ടിൽ ദേശീയ അവാർഡ് ലഭിച്ചു. 2009 ഓഗസ്റ്റ് 6ന് അദ്ദേഹം മരണമടഞ്ഞു.

ധനം, ദശരഥം, കളിക്കളം, അമരം, ചമ്പക്കുളം തച്ചൻ, നെയ്ത്തുകാരൻ, ആധാരം, ചമയം, പ്രായിക്കര പാപ്പാൻ തുടങ്ങി നൂറുകണക്കിന് ചിത്രങ്ങൾ അഭിനയമികവിന്ടെ പകർന്നാട്ടങ്ങൾ ആയിരുന്നു.

നാടകരംഗത്തും അദ്ദേഹം വളരെയധികം ശോഭിച്ചിരുന്നു നാടകത്തിൽ നിന്നായിരുന്നു അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള രംഗപ്രവേശം. മുരളി അഭിനയിക്കുമ്പോൾ പ്രത്യേകതരത്തിലുള്ള ഒരു ഊർജ്ജമാണ് സഹ നടന്മാർക്കും പ്രേക്ഷകർക്കും അനുഭവവേദ്യമായിരുന്നത്.

ചമയത്തിലെ എസ്തപ്പാനോസ് ആശാനെയും ചമ്പക്കുളതച്ചനിലെ രാഘവനെയും പ്രായിക്കരപാപ്പാനിലെ അച്യുതനെയും ദശരഥ ത്തിലെ ചന്ദ്രദാസിനെയും ധനത്തിലെ അബുബക്കറിനെയും മലയാളിക്കു മറക്കാനാവില്ല. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ വ്യത്യസ്ത കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകി.

Exit mobile version