Site icon Ente Koratty

മമ്മൂട്ടി: ലാൽ എനിക്ക് പിറക്കാതെ പോയ എന്റെ സ്വന്തം സഹോദരൻ – (വീഡിയോ വൈറൽ)

മോഹൻലാലിൻറെ അറുപതാം ജന്മദിനത്തിൽ ആശംസകൾ അർപ്പിച്ചു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി പങ്കുവെച്ച വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാകുന്നു. കഴിഞ്ഞ 35- ഓളം വര്ഷങ്ങളായി നടനവിസ്മയം മോഹൻലാലുമായുള്ള തന്റെ സഹോദരതുല്യമായ സ്നേഹം മമ്മൂട്ടി പങ്കുവെയ്ക്കുന്നു.

https://www.youtube.com/watch?v=BurSPMHusK8

പടയോട്ടം എന്ന സിനിമയുടെ സെറ്റിൽ വച്ചു തുടങ്ങിയ സൗഹൃദം ഒരു പുഴ ഒഴുകുന്ന പോലെ ഇന്നും തുടർന്ന് കൊണ്ടിരിക്കുന്നു. തന്റെ സഹോദരങ്ങൾ വിളിക്കുന്ന പോലെ ‘ഇചാക്ക’ എന്നാണ് ലാൽ എന്നെ സംബോധന ചെയ്യാറുള്ളതു. ലാൽ അങ്ങനെ വിളിക്കുമ്പോൾ മറ്റുള്ളവർ വിളിക്കുന്നതിൽ നിന്നും വ്യത്യസ്ഥമായ ഒരു പ്രതേകത സന്തോഷം തോന്നാറുണ്ട്. മലയാളിയുടെ സ്വന്തം ലാലേട്ടന് ജന്മദിനാശംസകൾ നേർന്നാണ് മമൂട്ടി വിഡിയോ അവസാനിപ്പിക്കുന്നത്.

തങ്ങളോട് ഒപ്പം നിൽക്കുന്നവരെ ഇടിച്ചു താഴ്ത്തുവാൻ പ്രേത്യേകിച്ചു മലയാളികൾ വെമ്പൽ കൊള്ളുന്ന ഈ കാലഘട്ടത്തിൽ മലയാളത്തിന്റെ താരചക്രവർത്തിമാരായ മോഹൻലാലും മമ്മൂട്ടിയും വേറിട്ട മാതൃകകൾ ആകുന്നു.

മോഹൻലാൽ ഫാൻസും മമ്മൂട്ടി ഫാൻസും ഈ വീഡിയോ കാണാൻ മറക്കല്ലേ..

Exit mobile version