Site icon Ente Koratty

കാത്തിരിപ്പ് അവസാനിക്കുന്നു; സുപ്രിയയുടെ ‘താടിക്കാരൻ’ വെള്ളിയാഴ്ചയെത്തും

ചിത്രീകരണത്തിനിടെയുണ്ടായ അടച്ചിടൽ കാരണം ജോർദാനിൽകുടുങ്ങിയ നടൻ പൃഥ്വിരാജും സംഘവും വെള്ളിയാഴ്ച കൊച്ചിയിൽ മടങ്ങിയെത്തുന്നതിന്റെ സന്തോഷത്തിലാണ് ഭാര്യയും നിർമാതാവുമായ സുപ്രിയ പൃഥ്വിരാജ്. 82 ദിവസത്തെ കാത്തിരിപ്പാണ് ഇപ്പോൾ അവസാനിക്കാൻ പോകുന്നത്. പൃഥ്വിരാജ് മടങ്ങി വരുന്നതിന്റെ സന്തോഷം സുപ്രിയ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചു. അലംക‍ൃത അവളുടെ അച്ഛനെ കാത്തിരിക്കുകയാണെന്ന് സുപ്രിയ കുറിച്ചു.

എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിക്കുക. ജോർദാനിൽനിന്ന് ഡൽഹിയിലെത്തുന്ന സംഘം അവിടെനിന്നാകും കൊച്ചിയിലെത്തുക. സംവിധായകൻ ബ്ലെസിയടക്കം 58 പേരാണ് സംഘത്തിലുള്ളത്. നാട്ടിലെത്തിയാൽ എല്ലാവരെയും ക്വാറന്റീനിലാക്കും.

‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണത്തിനാണ് പൃഥ്വിയും സംഘവും ജോർദാനിൽപോയത്. അടച്ചിടൽ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് അനുമതി ലഭിക്കാതെ സംഘം അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു.

Exit mobile version