നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി ശോഭന. ഇപ്പോൾ സിനിമയിൽ സജിവമാകാനുള്ള താൽപ്പര്യം തുറന്നുപറയുകയാണ് താരം. ലോക്ഡൗൺ കാലത്ത് ആരാധകരോട് സംസാരിക്കാൻ ആദ്യമായി ഫേയ്സ്ബുക്ക് ലൈവിൽ എത്തിയപ്പോഴാണ് താരം തന്റെ സിനിമ അനുഭവങ്ങളേക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞത്. ഒരു മണിക്കൂറോളമാണ് താരം ആരാധകരുമായി ചെലവഴിച്ചത്.
സിനിമയിലെ തന്റെ നടന്മാരെക്കുറിച്ചും സിനിമ വിടാനുണ്ടായ കാരണത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞത്. ‘സിനിമ ഒരുപാട് പോസിറ്റിവിറ്റി തരുന്ന ഒന്നാണ്. ഒരുപാട് ആരാധകരും അവരുടെ സ്നേഹവും എല്ലാം ചേർന്ന് നമുക്ക് ഒരുപാട് കംഫർട്ട്നെസ്സ് സിനിമ നൽകും. അത്രയും കംഫർട്ട് ആയാൽ ശരിയാവില്ല എന്നു തോന്നിയതു കൊണ്ടാണ് സിനിമ വിട്ടത്’ ശോഭന പറഞ്ഞു.
മമ്മൂട്ടിയും മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് താരം മനസുതുറന്നു. മമ്മൂട്ടി വളരെ ജനുവിനായ ആളാണ്. സീനിയറായതിനാൽ അൽപം അകലം പാലിച്ചാണ് നിൽക്കാറുള്ളതെന്നും ലാൽ നല്ല സുഹൃത്താണെന്നും ശോഭന കൂട്ടിച്ചേർത്തു. ‘ ലാലേട്ടനൊപ്പം ‘ അഭിനയിക്കുമോ എന്നായിരുന്നു മറ്റൊരാൾക്ക് അറിയേണ്ടത്. തീർച്ചയായും അഭിനയിക്കാം, പക്ഷേ അവർ കൂടി വിചാരിക്കണം. ആരാധകർ ഇങ്ങനെയൊരു ആവശ്യം പറഞ്ഞതായി താൻ ഫോൺ വിളിച്ച് അറിയക്കാമെന്നും ശോഭന പറഞ്ഞു.