Site icon Ente Koratty

നടൻ ഋഷി കപൂർ അന്തരിച്ചു; വിടവാങ്ങിയത് ബോളിവുഡ് ഇതിഹാസം

ബോളിവുഡ് ഇതിഹാസം ഋഷി കപൂർ വിടവാങ്ങി. 67 വയസായിരുന്നു. മുംബൈയിലെ എച്ച്.എൻ. റിലയൻസ് ആശുപത്രിയിൽ ശ്വാസതടസ്സത്തെ തുടർന്ന് പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ദീർഘ കാലമായി വിദേശത്തു കാൻസർ ചികിത്സയിലായിരുന്നു അദ്ദേഹം.

പ്രമുഖ ചലച്ചിത്രസംവിധായകനായ രാജ് കപൂറിന്റെ രണ്ടാമത്തെ മകനാണ് ഋഷി കപൂർ.  നീതു സിംഗാണ് ഭാര്യ. നടൻ രൺബീർ കപൂർ മകനും റിഥിമ കപൂർ മകളുമാണ്. നടന്മാരായ രൺധീർ കപൂർ, രാജീവ് കപൂർ എന്നിവർ സഹോദരന്മാരാണ്.

1973 ൽ ഡിംപിൾ  നായകനായി ബോബി എന്ന സിനിമയിലൂടെ ഇന്ത്യൻ സിനിമയുടെ മനസ്സിൽ ചിരപ്രതിഷ്‌ഠ നേടിയ താരമാണ് ഋഷി. അതിനു ശേഷം 100 ലധികം ചിത്രങ്ങളിൽ ഋഷി കപൂർ അഭിനയിച്ചു. 2004 നു ശേഷം ൽ സഹനടനായി ഹം തും, ഫണ എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു.ആദ്യം അഭിനയിച്ച ചിത്രം 1970 ലെ മേരനാം ജോക്കർ.

“അദ്ദേഹം പോയി. ഞാൻ ആകെ തകർന്നിരിക്കുകയാണ്.” എന്ന് അമിതാഭ് ബച്ചൻ കുറിച്ച വാക്കുകളിലൂടെയാണ് ഋഷി വിടവാങ്ങിയ വിവരം ലോകമറിയുന്നത്.

Exit mobile version