Site icon Ente Koratty

ദൃശ്യം 2ന്‍റെ ട്രെയിലര്‍ ചോര്‍ന്നു; ഫെബ്രുവരി 19ന് ആമസോണിലൂടെ ചിത്രം പ്രേക്ഷകരിലേക്ക്

മോഹന്‍ലാല്‍-ജീത്തു ജോസഫ് ടീമിന്‍റെ ദൃശ്യം 2 സിനിമയുടെ ട്രെയിലര്‍ ചോര്‍ന്നു. ഫെബ്രുവരി എട്ടിന് ട്രെയിലര്‍ റിലീസാകുമെന്ന വാര്‍ത്തകള്‍ ഇന്നലെ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പക്ഷെ, നേരത്തെ തന്നെ ട്രെയിലര്‍ ചോരുകയായിരുന്നു.

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസിനൊരുങ്ങുന്നത്. ഫെബ്രുവരി 19ന് റിലീസിനൊരുങ്ങുന്ന ചിത്രം 2013ല്‍ പുറത്തിറങ്ങിയ ദൃശ്യത്തിന്‍റെ രണ്ടാം പതിപ്പാണ്. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്‍റെ രചനയും നിര്‍വഹിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഇരുപത്തിയഞ്ചാം ചിത്രമാണ് ദൃശ്യം 2. മോഹന്‍ലാല്‍, മീന, മുരളിഗോപി, സിദ്ദിഖ്, ആശ ശരത്ത്, ഗണേഷ് കൂമാര്‍ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

Exit mobile version