Site icon Ente Koratty

ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർ സ്റ്റാർ ടെലിഗ്രാമിൽ; പൈറസിക്ക് എതിരെ സംവിധായകൻ ഒമർ ലുലു

സിനിമാ ലോകത്ത് ഇത് പരീക്ഷണങ്ങളുടെ കാലഘട്ടമാണ്. കൊറോണ ബാധിച്ച് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ, തിയറ്ററുകൾ എല്ലാം അടച്ചപ്പോൾ ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരമായി ഒ ടി ടി പ്ലാറ്റ്ഫോമുകൾ എത്തി. എന്നാൽ, ഇതിനിടയിലും പൈറസി ശക്തമാണ്. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

ഷൂട്ടിംഗ് പോലും തുടങ്ങാത്ത ഒമർ ലുലുവിന്റെ ചിത്രമായ പവർ സ്റ്റാർ ആണ് ഇപ്പോൾ ടെലിഗ്രാമിൽ എത്തിയിരിക്കുന്നത്. ഒമർ ലുലു തന്നെയാണ് ഇക്കാര്യം സ്ക്രീൻ ഷോട്ട് അടക്കം ഫേസ്ബുക്കിൽ പങ്കുവച്ചത്.

പവർ സ്റ്റാറിൽ നടൻ ബാബു ആന്റണിയാണ് നായകനാകുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിക്കാൻ ഇരിക്കുകയാണ്. ഇതിനിടയിലാണ് ടെലിഗ്രാം പൈറസിക്ക് എതിരെ സംവിധായകൻ രംഗത്ത് എത്തിയിരിക്കുന്നത്. 

ഫേസ്ബുക്കിലാണ് ഇക്കാര്യം ഒമർ ലുലു പങ്കുവച്ചത്. ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്. സംഭവം ഫെയ്ക്ക് ആണെങ്കിലും ഇന്ന് സിനിമാലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ടെലിഗ്രാം പൈറസി എന്ന് വ്യക്തമാക്കുകയാണ് ഒമർ ലുലു.

സിനിമാലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ടെലിഗ്രാം പൈറസി എന്ന് അദ്ദേഹം വ്യക്തമാക്കി. ഒ ടി ടി ക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകൾ പോലും ഒ ടി ടി പ്ലാറ്റ്ഫോമുകൾ വാങ്ങുന്നില്ലെന്നും അതിന് കാരണം, ഒ ടി ടിയിൽ റിലീസ് കഴിഞ്ഞാൽ അപ്പോൾ തന്നെ ടെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം OTTക്ക് നഷ്ടമുണ്ടാക്കുന്നതാണെന്നും ഒമർ ലുലു വ്യക്തമാക്കുന്നു. അതുകൊണ്ടു തന്നെ പ്രമുഖ ഒ ടി ടി കമ്പനികൾ വർഷത്തിൽ പത്തു മലയാള സിനിമ മതി എന്ന തീരുമാനത്തിൽ എത്തിയിരിക്കുകയാണെന്നും ഒമർ ലുലു വ്യക്തമാക്കി.

ഒമർ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

‘ഷൂട്ടിംഗ് പോലും തുടങ്ങാത്ത പവർസ്റ്റാർ ടെലിഗ്രാമിൽ സംഭവം ഫെയ്കാണെങ്കിലും ഇന്ന് സിനിമാ ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലവിളിയാണ് ടെലിഗ്രാം പൈറസി. OTTക്ക് വേണ്ടി ചിത്രീകരിച്ച മലയാള സിനിമകൾ പോലും OTT platform വാങ്ങുന്നില്ല കാരണം മലയാളികൾ OTTയിൽ റിലീസ് കഴിഞ്ഞാൽ അപ്പോൾ തന്നെ ടെലിഗ്രാമിൽ നിന്ന് ഡൗൺലോഡ് ചെയ്‌ത്‌ പൈറയ്റ്റ് കോപ്പി കാണുന്നത് മൂലം OTTക്ക് നഷ്ടമുണ്ടാക്കുന്നു.അത്കൊണ്ട് വർഷത്തിൽ പത്ത് മലയാള സിനിമ മതി എന്ന തീരുമാനത്തിൽ എത്തിരിക്കുന്നു പ്രമുഖ OTT കമ്പനികൾ ചങ്ക്സ് സിനിമ ഇറങ്ങി മൂന്നാം നാൾ ടെലിഗ്രാമിലൂടെയാണ് തീയറ്റർ കോപ്പി വ്യാപകമായി പ്രചരിച്ചത് അവരെ അറസ്റ്റ് ചെയ്തു ഇപ്പോൾ കേസിന്റെ അവസാന ഘട്ടത്തിലാണ്.അത് ചെയ്‌ത യുവാക്കൾ കേസ് അവസാനിപ്പിക്കണം അവരുടെ വിദേശ യാത്ര അടക്കം പലതും നഷ്ടപ്പെട്ടു എന്നും അന്നത്തെ എടുത്തു ചാട്ടത്തിൽ സംഭവിച്ച തൈറ്റാണെന്ന് പറഞ്ഞൂ.പൈറസി നിയമത്തിനു ഫാസ്റ്റ് സെൽ വേണം സാധാരണ കേസ് പോലെ ഒന്നല്ല പൈറസി കേസുകൾ. ടെലിഗ്രാമിൽ അപ്പ്ലോഡ് ചെയ്‌തിട്ട് നിങ്ങൾക്ക്‌ ഒന്നും കിട്ടുന്നില്ലെനറിയാം പിന്നെ എന്തിനാ ഈ പണിക്ക് നിൽക്കുന്നത് ?’

Exit mobile version