Site icon Ente Koratty

ദൃശ്യം വിറ്റത് മരയ്ക്കാര്‍ തിയേറ്ററില്‍ കാണിക്കാനെന്ന് ആന്‍റണി പെരുമ്പാവൂര്‍

100 കോടിയോളം രൂപ മുടക്കിയ മരയ്ക്കാര്‍ എന്ന സിനിമ വലിയ സ്ക്രീനില്‍ എല്ലാവരും കാണണം എന്നതിനാലാണു മോഹന്‍ലാല്‍ തന്നെ നായകനായ ദൃശ്യം 2 ആമസോണിനു വിറ്റതെന്നു നിര്‍മാതാവ് ആന്‍റണി പെരുമ്പാവൂര്‍.

വിൽക്കേണ്ടിവരുമെന്നു കരുതിയില്ലെന്നും ഡിസംബർ 31നകം തിയറ്റർ തുറന്നില്ലെങ്കിൽ ദൃശ്യം ഒ.ടി.ടിയിൽ വിൽക്കാൻ തീരുമാനിച്ചതാണെന്നും ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു. നേരത്തെ കരാര്‍ ഒപ്പുവെച്ചിരുന്നതായും ഡിസംബർ കഴിഞ്ഞിട്ടും തിയറ്റർ തുറക്കുമെന്ന് ആർക്കും അറിയില്ലാത്തതിനാല്‍ ഒടിടിയുമായുള്ള കരാർ പാലിക്കേണ്ടിവന്നുവെന്നും ആന്‍റണി പെരുമ്പാവൂര്‍ മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കോവിഡ് കാലത്ത് മരക്കാർ ഒ.ടി.ടിക്കു വിറ്റിരുന്നുവെങ്കിൽ മുടക്കിയ പണവും ലാഭവും കിട്ടുമായിരുന്നു. പലരും അതിനായി സമീപിച്ചതാണ്. അതു വേണ്ടെന്നുവെച്ചതു മരക്കാർ തിയറ്ററിൽത്തന്നെ ജനം കാണണം എന്നതുകൊണ്ടുതന്നെയാണെന്ന് ആന്‍റണി പെരുമ്പാവൂര്‍ പറഞ്ഞു.

ദൃശ്യം 2 ആമസോണിൽത്തന്നെ റിലീസ് ചെയ്യുമെന്നും ഈ കാര്യത്തിൽ ഉറച്ചു നിൽക്കുന്നതായും ആന്‍റണി പറഞ്ഞു.

Exit mobile version