Site icon Ente Koratty

നടി അഹാന കൃഷ്ണക്ക് കോവിഡ്; അച്ഛന്‍ കൃഷ്ണകുമാര്‍ അടക്കമുള്ള കുടുംബം സുരക്ഷിതര്‍

നടി അഹാന കൃഷ്ണക്ക് കോവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റാഗ്രാം സ്റ്റാേറിയിലൂടെ കോവിഡ് ബാധിച്ച കാര്യം അറിയിച്ചത്.

‘കുറച്ചുദിവസം മുന്‍പ് കോവിഡ് പോസിറ്റീവ് ആയി. അതിനുശേഷം ഏകാന്തതയില്‍, എന്‍റെ തന്നെ സാന്നിധ്യം ആസ്വദിച്ച് ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസം കൊണ്ട് നല്ല ആരോഗ്യനിലയിലാണ്. വൈകാതെ നെഗറ്റീവ് ആവുമെന്ന് കരുതുന്നു. ആവുമ്പോള്‍ അറിയിക്കാം’; അഹാന ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചു.

അച്ഛനും ചലച്ചിത്ര നടനുമായ കൃഷ്ണകുമാര്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ സുരക്ഷിതരാണെന്നും കഴിഞ്ഞ ഒരു മാസമായി കുടുംബവുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെന്നും അഹാന കൃഷ്ണ വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത സിനിമയിലാണ് അഹാന അവസാനമായി അഭിനയിച്ചത്. ഇതിന്‍റെ ചിത്രീകരണം കൊച്ചിയില്‍ പൂര്‍ത്തിയായിരുന്നു. 50 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ചിത്രീകരണം പൂര്‍ത്തിയായ വിശേഷം അഹാന തന്നെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചിരുന്നു.

FacebookTwitterWhatsAppLinkedInShare
Exit mobile version