Site icon Ente Koratty

“മരിക്കുവോളം എഫ്.ബിയിലെ കവര്‍ ഫോട്ടോ സച്ചിയേട്ടനാകും”; മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് അനില്‍ കുറിച്ചത്…

നടന്‍ അനില്‍ നെടുമങ്ങാടിന്റെ അവസാന ഫേസ്‍ബുക്ക് പോസ്റ്റ് അന്തരിച്ച സംവിധായകന്‍ സച്ചിയേക്കുറിച്ച്. അയ്യപ്പനും കോശിയും എന്ന സിനിമ സംവിധാനം ചെയ്ത സച്ചിയുടെ പിറന്നാള്‍ ദിനമായ ഇന്ന് രാവിലെയാണ് സച്ചിയേ അനുസ്മരിച്ച് അനില്‍ കുറിപ്പിട്ടത്. ജോജു ജോര്‍ജ്ജ് നായകനായ ‘പീസ്’ സിനിമയുടെ ഷൂട്ടിങ്ങിനായാണ് അനില്‍ നെടുമങ്ങാട് തൊടുപുഴയിലെത്തിയത്. സിനിമയുടെ ഷൂട്ടിങ് ഇടവേളക്കിടയില്‍ തൊട്ടടുത്തുള്ള ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്.

അനില്‍ നെടുമങ്ങാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

“ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്.ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ.? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം…. സി.ഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.”

FacebookTwitterWhatsAppLinkedInShare
Exit mobile version