Site icon Ente Koratty

ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ്

ന‌ടി മേഘ്ന രാജിനും കുഞ്ഞിനും കൊവിഡ് സ്ഥിരീകരിച്ചു. മേഘ്ന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കഴിഞ്ഞ ദിവസം മേഘ്നയുടെ അമ്മ പ്രമീളയെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയി. ഇതിന് പിന്നാലെയാണ് മേഘ്നയേയും കുഞ്ഞിനേയും പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇക്കഴിഞ്ഞ ജൂണിലാണ് മേഘ്നയുടെ ഭർത്താവ് ചിരഞ്ജീവി സർജ ഹൃദയാഘാതത്തെ തു‌‌ടർന്ന് മരിച്ചത്. ഒക്‌‌‌ടോബറിലായിരുന്നു ഇവർക്ക് കുഞ്ഞ് ജനിച്ചത്.

Exit mobile version